Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണവകരാറിനെതിരെ നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: ഇന്ത്യ-അമേരിക്ക ആണവകരാറിനെതിരെ നിയമസഭ അനൗദ്യോഗിക പ്രമേയം പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടെയാണ്‌ പ്രമേയം പാസാക്കിയത്‌. 79 പേര്‍ പ്രമേയത്തെ അനുകൂലിച്ചു.

സിപിഎമ്മിലെ വിഎന്‍ വാസവനാണ്‌ പ്രമേയം അവതരിപ്പിച്ചത്‌. അമേരിക്കയുമായുള്ള കാരാറില്‍ ഒപ്പിടരുതെന്നായിരന്നു പ്രമേയത്തിലെ ആവശ്യം. ബുഷിനെ പിന്തുണയ്‌ക്കുന്നതിലൂടെ യുപിഎ സര്‍ക്കാര്‍ രാജ്യത്തെ ഒറ്റുകൊടുക്കുകയാണ്‌.

ലോകമുസ്ലീങ്ങള്‍ക്കെതിരായ ബുഷിന്റെ നീക്കങ്ങളെയാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പിന്തുണയ്‌ക്കുന്നത്‌- വാസവന്‍ കുറ്റപ്പെടുത്തി. ആണവകരാര്‍ സംബന്ധിച്ച്‌ മുസ്ലിം ലീഗ്‌ നയം വ്യക്തമാക്കണമെന്നും വാസവന്‍ ആവശ്യപ്പെട്ടു.

ബസ്‌ ചാര്‍ജ്‌ വര്‍ധനയില്‍ പ്രതിഷേധിച്ച്‌ നടുത്തളത്തിലിറങ്ങി ബഹളം വച്ച പ്രതിപക്ഷം വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ബഹളം തുടരുന്നതിനിടെ ഭരണപക്ഷം പ്രമേയാവതരണവുമായി മുന്നോട്ടുപോവുകയായിരുന്നു.

ബസ്‌ ചാര്‍ജ്‌ വര്‍ധനയെക്കുറിച്ച്‌ ചര്‍ച്ചചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭാരേഖകള്‍ പിടിച്ചെടുത്ത്‌ കീറിയെറിഞ്ഞു. ബസ്‌ ചാര്‍ജ്‌ വര്‍ധനയില്‍ അടിയന്തര പ്രമേയത്തിന്‌ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ്‌ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+