Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്ലോഗ് അക്കാദമി മലപ്പുറത്തേയ്ക്ക്

മലപ്പുറം : ബ്ലോഗ് എന്ന മാധ്യമത്തിന്റെ പ്രചാരം ലക്ഷ്യമിട്ട് പ്രവര്‍ത്തനം തുടങ്ങിയ ബ്ലോഗ് അക്കാദമി മലപ്പുറത്ത് സംഘടിപ്പിക്കുന്ന ശില്‍പശാല ജൂലൈ 13ന്.

മലപ്പുറം കോട്ടപ്പടിയിലുളള ഗ്രേസ് റസിഡന്‍സിയില്‍ ഉച്ചയ്ക്ക് 1.30ന് ശില്‍പശാല ആരംഭിക്കും. മലയാളം ബ്ലോഗ് ആരംഭിക്കാനും പ്രവര്‍ത്തിപ്പിക്കാനുളള പ്രാഥമിക സാങ്കേതിക വിദ്യ ലളിതമായി അഭ്യസിപ്പിക്കാനാണ് ബ്ലോഗ് ശില്‍പശാല സംഘടിപ്പിക്കുന്നത്.

ശില്‍പശാലയ്ക്കു മുമ്പ് രാവിലെ പത്തുമണിക്ക് ബ്ലോഗര്‍മാരുടെ സൗഹൃദ കൂടിച്ചേരലും സംഘടിപ്പിച്ചിട്ടുണ്ട്.

കണ്ണൂരാന്‍, ചിത്രകാരന്‍, ഡി പ്രദീപ് കുമാര്‍, സുനില്‍ കോടതി, ഫൈസല്‍, ഏറനാടന്‍, മൈന, തോന്ന്യാസി, നിത്യന്‍, ഇ എ ജബ്ബാര്‍, മലബാറി എന്നീ പേരുകളില്‍ ബൂലോഗത്തിന് പരിചിതരായ ബ്ലോഗര്‍മാരുടെ നേതൃത്വത്തിലാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.

കണ്ണൂരില്‍ നടന്ന ആദ്യ ശില്‍പശാല വന്‍വിജയമായതോടെയാണ് സംസ്ഥാനത്തിലെ എല്ലാ ജില്ലകളിലും ബ്ലോഗിംഗ് ജനകീയമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ബ്ലോഗ് അക്കാദമി ഏറ്റെടുത്തിരിക്കുന്നത്. പ്രതിഫലേച്ഛയില്ലാതെ ഒരു സംഘം ബ്ലോഗര്‍മാര്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനമാണ് ബ്ലോഗ് അക്കാദമിയുടെ വിജയം.

കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നീ ശില്‍പശാലകളും വിജയമായിരുന്നു. അതാത് ജില്ലകളില്‍ നിന്നുളള ബ്ലോഗര്‍മാരാണ് സംഘാടനത്തിന്റെ ചുമതല വഹിക്കുന്നത്. ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനവും മലപ്പുറം ശില്‍പശാലയും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍
09995951847, 09786179627, 09249401004 എന്നീ ഫോണ്‍ നമ്പരുകളില്‍ ലഭ്യമാണ്.

ബ്ലോഗ് അക്കാദമിയെക്കുറിച്ച് ഈ ബ്ലോഗുകളില്‍ നിന്നും അറിയാം

കേരള ബ്ലോഗ് അക്കാദമി
മലപ്പുറം ബ്ലോഗ് അക്കാദമി

ബന്ധപ്പെട്ട വാര്‍ത്തകള്‍









Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+