പൂവരണി കേസ്: രാഖി പിടിയിലായി
കോട്ടയം: പൂവരണി പെണ്‍വാണിഭക്കേസിലെ പ്രധാന പ്രതികളിലൊരാളായ രാഖിയെ ക്രൈംബ്രാഞ്ച് പിടികൂടി.
പാലക്കാട്ടെ ആലോക്കോട്ടുള്ള വീട്ടില്‍ ചെന്നതിനു ശേഷം മൈസൂരിലേക്ക് തിരിച്ചു പോകുന്നതിനിടെയാണ് രാഖിയെ ക്രൈംബ്രാഞ്ച് അന്വേഷ സംഘത്തിന്റെ പിടിയിലായത്.
പേരൂര്‍ക്കട അച്ചായനെന്ന സതീഷ് കുമാറില്‍ നിന്നും 14കാരിയായ രാജി മോളെ തട്ടിയെടുത്ത രാഖി ഒട്ടേറെ പേര്‍ക്ക് പെണ്‍കുട്ടിയെ കാഴ്‌ച വെച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
പെണ്‍കുട്ടി മരിയ്‌ക്കുകയും കേസന്വേഷണം ഊര്‍ജ്ജിതമാകുകയും ചെയ്‌തതോടെ ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. രാഖിയുടെ സഹോദരി ബാംഗ്ലൂരില്‍ നഴ്‌സിംഗിന് പഠിയ്‌ക്കുകയാണ്.
പീഡനത്തെ തുടര്‍ന്ന് എയ്‌ഡ്‌സ് ബാധിച്ചാണ് പെണ്‍വാണിഭ സംഘത്തിന്റെ കൈയ്യിലകപ്പെട്ട രാജി മരിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications