ഒളിംപിക്‌സ്: ബീജിംഗില്‍ നായയിറച്ചിക്ക് നിരോധനം
ബീജീംഗ്: ആഗസ്‌റ്റില്‍ നടക്കുന്ന ഒളിംപിക്സ്, സെപ്റ്റംബറിലെ പാരാലിംപിക്സ് എന്നിവയ്ക്ക് മുന്നോടിയായി നായയിറച്ചി പാകംചെയ്‌ത് വില്‍ക്കുന്നത് നിര്‍ത്തലാക്കാന്‍ ബീജിംഗിലെ റസ്റ്റോറന്റുകള്‍ക്ക് ബീജിംഗ് ഫുഡ് സേഫ്‌റ്റി ഓഫീസ് നിര്‍ദ്ദേശം നല്‍കി.
നായയിറച്ചി കൊണ്ടുണ്ടാക്കുന്ന വിഭവങ്ങള്‍ ബീജിംഗിലെ പല റസ്റ്റോറന്റുകളിലും ലഭ്യമാണ്. ഇവിടത്തെ കൊറിയക്കാര്‍ക്കിടയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ് നായയിറച്ചി. എന്നാല്‍ പുറംരാജ്യങ്ങളില്‍ നിന്നും ജനങ്ങള്‍ എത്തുന്നതിനാല്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക് ഇത് വിരുദ്ധമാകുമെന്ന് കരുതിയാണ് നായയിറച്ചി വിതരണം നിര്‍ത്തലാക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്
വിദേശികള്‍ക്കിടയില്‍ പ്രശസ്‌തമായേക്കാവുന്ന പ്രമുഖ റസ്റ്റോറന്റുകള്‍ക്കാണ് പ്രധാനമായും ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒളിംപിക്‌സിന് ഭക്ഷണവിതരണത്തിനായി കരാറെടുത്തിരിക്കുന്ന റസ്റ്റോറന്റുകള്‍ നായയിറച്ചി വിഭവങ്ങള്‍ ഉണ്ടാക്കരുതെന്നും ഇത്തരം വിഭവങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ത്തന്നെ അവ വേര്‍തിരിച്ചറിയാല്‍ പ്രത്യേകം ലേബലുകള്‍ പതിപ്പിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതേസമയം നായയിറച്ചി പോലെതന്നെ ആളുകള്‍ക്കിടയില്‍ പ്രിയമേറിയ കഴുതയിറച്ചികൊണ്ടുള്ള വിഭവങ്ങള്‍ വില്‍ക്കുന്ന കാര്യത്തില്‍ അധികൃതര്‍ നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications