42സ്‌ത്രീകളെ വധിച്ച മാന്ത്രികന്റെ വധശിക്ഷ നടപ്പാക്കി
ജക്കാര്‍ത്ത: മാന്ത്രികശക്തി വര്‍ധിപ്പിക്കാനായി പെണ്‍കുട്ടികളെയുള്‍പ്പെടെ 42സ്‌ത്രീകളെ കൊന്നയാളുടെ വധശിക്ഷ ഇന്തോനേഷ്യ നടപ്പാക്കി.
അമ്പത്തിയേഴുകാരനായ അഹമദ് സുരാദ്‌ജിയെയാണ് വധിച്ചത്. വ്യാഴാഴ്‌ച ഫയറിംഗ് സ്‌ക്വാഡ് ഇയാളുടെ വധശിക്ഷ നടപ്പാക്കിയതായി അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ 11വര്‍ഷത്തിനുള്ളില്‍ ഇയാള്‍ 42സ്‌ത്രീകളെ വധിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സ്‌ത്രീകളെ വീടിനടുത്തുള്ള കരിമ്പുതോട്ടത്തിലേയ്‌ക്ക് കൊണ്ടുപോയി ശ്വാസംമുട്ടിച്ചുകൊല്ലുകയായിരുന്നുവത്രേ ചെയ്‌തിരുന്നത്.
പിന്നീട് മൃതദേഹത്തിന്റെ തല തന്റെ വീടിന് നേര്‍ക്ക് വരുന്ന രീതിയില്‍ സംസ്‌കാരം നടത്തി. അങ്ങനെ ചെയ്യുന്നത് മാന്ത്രിക സിദ്ധി വര്‍ധിപ്പിക്കുമെന്നായിരുന്നുവത്രേ ഇയാളുടെ വിശ്വാസം.












Click it and Unblock the Notifications