രാജേഷ് തല്‍വാര്‍ ജയില്‍മോചിതനായി
ദില്ലി: നോയിഡ ഇരട്ടക്കൊലക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഡോക്ടര്‍ രാജേഷ് തല്‍വാര്‍ ജയില്‍ മോചിതനായി. കോടതി വെള്ളിയാഴ്‌ച രാജേഷ് തല്‍വാറിന് ജാമ്യം അനുവദിച്ചിരുന്നു.
കൊല്ലപ്പെട്ട ആരുഷിയുടെ പിതാവാണ് രാജേഷ് തല്‍വാര്‍. കേസില്‍ തല്‍വാറിനെതിരെ തെളിവുകളൊന്നുമില്ലെന്ന് സിബിഐ വ്യക്തമായി സംഘം വ്യക്തമാക്കിയിരുന്നു.
അറുപത് ദിവസം നീണ്ട കേസന്വേഷണത്തില്‍ കൊലപാതകത്തെക്കുറിച്ച പല തരത്തിലുള്ള വാര്‍ത്തകളും മാധ്യമങ്ങളില്‍ കൂടി പ്രചരിച്ചിരുന്നു. കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ കൊല്ലപ്പെട്ട ആരുഷിയുടെ മാതാപിതാക്കള്‍ക്ക് നേരെ വരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതിനകം രാജേഷ് തല്‍വാര്‍ 50 ദിവസത്തോളം ജയില്‍ കഴിയുകയും ചെയ്‌തു. ജയില്‍ മോചിതനായ തല്‍വാറിനെ സ്വീകരിയ്ക്കാന്‍ ബന്ധുക്കളും ഭാര്യ നുപൂര്‍ തല്‍വാറും എത്തിയിരുന്നു.
കഴിഞ്ഞ മെയ് 16നാണ് രാജ്യത്ത് ഞെട്ടിച്ച നോയിഡ ഇരട്ടക്കൊലപാതകം നടന്നത്. പതിനാലുകാരിയായ ആരുഷി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പോലീസ് ആദ്യം പ്രതിയെന്ന് സംശയിച്ചിരുന്ന വീട്ടു വേലക്കാരന്‍ ഹേമരാജിന്റെ ജഡം പിറ്റെ ദിവസം വീടിന്റെ ടെറസ്സില്‍ നിന്നും കണ്ടെത്തിയത് കേസ് കൂടുതല്‍ സങ്കീര്‍ണമാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് രാജേഷ് തല്‍വാറിനെ മെയ് 23നാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. വെള്ളിയാഴ്‌ച സിബിഐ അന്വേഷണ സംഘം നടത്തിയ വാര്ത്താസമ്മേളനത്തില്‍ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ തല്‍വാറിന്റെ ആശുപത്രിയിലെ കൗമ്പണ്ടര്‍മാരായ കൃഷ്‌ണ, രാജ്‌കുമാര്‍ കുടുംബസുഹൃത്തായ ദുറാനിയുടെ വീട്ടു വേലക്കാരന്‍ എന്നിവരാണ് കൊലയ്‌ക്കു പിന്നിലെന്ന് വ്യക്തമാക്കിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications