ആണവകരാര്‍: കോണ്‍ഗ്രസ് നിലാപാട് ജനം തള്ളുമെന്ന് കാരാട്ട്
ദില്ലി: ഇന്ത്യ-അമേരിക്ക ആണവകരാറിനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു. ആണവകരാറിന്മേലുള്ള കോണ്‍ഗ്രസ് നിലപാട് ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
മന്‍മോഹന്‍ സിങ്ങ് സര്‍ക്കാറിന്റെ കാലയളവില്‍ കരാര്‍ യാഥാര്‍ത്ഥ്യമാകാതിരിക്കാന്‍ ഇടതുപക്ഷം ശ്രമിക്കും. പ്രശ്‌നത്തില്‍ സര്‍ക്കാറാണ് ഇപ്പോള്‍ ഒറ്റപ്പെട്ടിരിക്കുന്നത്. പാര്‍ലമെന്റില്‍ കരാറിന്മേല്‍ നടന്ന ചര്‍ച്ച അത് തെളിയിച്ചതാ ണ്.
ആണവകരാറുമായി ബന്ധപ്പെട്ട രേഖകള്‍ രഹസ്യമാക്കിവച്ചത് എന്തിനാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം- പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിക്ക് നല്‍കിയ അഭിമുഖത്തിലാണ് കാരാട്ട് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബാരക് ഒബാമ ഇന്ത്യയുമായുള്ള ആണവകാരാറിന് എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌തു.
കാരാറില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തണമെന്ന നിലപാട് തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈവര്‍ഷാവസാനം മുമ്പ് തന്നെ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു- ഔട്ട് ലുക് മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കരാറിനെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications