Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്സഭ തിരഞ്ഞെടുപ്പ്: സര്‍വെയില്‍ യുപിഎ മുന്നില്‍

ദില്ലി: സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കുന്നതിന്‌ ജൂലായ്‌ 21ന്‌ ലോക്‌സഭയില്‍ വിശ്വാസവോട്ട്‌ തേടാന്‍ യുപിഎ നേതൃത്വം തീരുമാനിച്ചു.

രണ്ടു ദിവസത്തെ ചര്‍ച്ചയ്‌ക്കു ശേഷം 22നായിരിക്കും വോട്ടെടുപ്പ്‌ നടക്കുക. വെള്ളിയാഴ്‌ച രാവിലെ ചേര്‍ന്ന യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ്‌ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്‌.

വെള്ളിയാഴ്‌ച രാത്രി ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്ന്‌ തീരുമാനം അംഗീകരിച്ചു. വൈകിട്ട്‌ ചേര്‍ന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്‌തു.

ഇതിനിടെ രാജ്യത്ത്‌ ഇപ്പോള്‍ പൊതു തിരിഞ്ഞെടുപ്പ്‌ നടന്നാല്‍ ഭരണപക്ഷമായ യുപിഎയ്‌ക്ക്‌ 183 മുതല്‍ 193 സീറ്റു വരെ ലഭിയ്‌ക്കുമെന്ന്‌ അഭിപ്രായ വോട്ടെടുപ്പ്‌ പ്രവചനം. ദ വീക്ക്‌ വാരിക നടത്തിയ സര്‍വെ പ്രകാരം പ്രതിപക്ഷമായ എന്‍ഡിഎയ്‌ക്ക്‌ 179 മുതല്‍ 189 സീറ്റു വരെ കിട്ടുകയുള്ളൂ.

നിലവില്‍ 59 സീറ്റുള്ള ഇടതു പക്ഷത്തിന്‌ 37-47 സീറ്റു വരെയായി ചുരുങ്ങുമെന്നും സര്‍വെയിലുണ്ട്‌. യുപി ഭരിയ്‌ക്കുന്ന ബിഎസ്‌പിയ്‌ക്ക്‌ 46-56 സീറ്റു ലഭിയ്‌ക്കുമ്പോള്‍ മൂന്നാം മുന്നണിയ്‌ക്ക്‌ 52 മുതല്‍ 62 സീറ്റ്‌ കിട്ടും.

16 മുതല്‍ 26 സീറ്റ്‌ മറ്റുള്ളവര്‍ക്ക്‌ ലഭിയ്‌ക്കുമെന്നും സര്‍വെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുപിഎയ്‌ക്ക്‌ 33 ശതമാനം വോട്ടാണ്‌ സര്‍വെ പ്രവചിയ്‌ക്കുന്നത്‌.

എന്‍ഡിഎയ്‌ക്ക്‌ 32 ശതമാനവും ബിഎസ്‌പിയ്‌ക്കും ഇടതുപക്ഷത്തിനും ആറു ശതമാനവും മൂന്നാം മുന്നണിയ്‌ക്ക്‌ 9 ശതമാനം വോട്ടും ലഭിയ്‌ക്കും. പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ 17 ശതമാനം വോട്ടുമായി എല്‍ കെ അദ്വാനിയാണ്‌ മുമ്പില്‍ നില്‌ക്കുന്നത്‌.

15 ശതമാനം വോട്ടുമായി സോണിയ തൊട്ടു പിന്നിലുണ്ട്‌. രാഹുല്‍ ഗാന്ധിയ്‌ക്ക്‌ 11 ശതമാനം വോട്ട്‌ സര്‍വെ പ്രവചിയ്‌ക്കുമ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ 9 ശതമാനം പിന്തുണയുമായി ഏറ്റവും പിന്നിലാണ്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍






















Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+