Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥികളെ മൊട്ടയടിപ്പിച്ച അധ്യാപിക അറസ്റ്റില്‍

തഞ്ചാവൂര്‍: സ്‌കൂളില്‍ വച്ച്‌ രണ്ട്‌ വിദ്യാര്‍ത്ഥികളെ സഹപാഠികളെക്കൊണ്ട്‌ മൊട്ടയടിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപിക അറസ്റ്റില്‍.

തഞ്ചാവൂര്‍ മാനംവടി ടിഇഎല്‍സി യുപി സ്‌കൂളിലാണ്‌ വിവാദസംഭവം നടന്നത്‌. ഏഴാം ക്ലാസ്‌ വിദ്യാര്‍ത്ഥികളായ ഉദയകുമാര്‍, അറിവഴകന്‍ എന്നിവരാണ്‌ ടീച്ചറുടെ ക്രൂരതയ്‌ക്ക്‌ ഇരയായത്‌.

തലമുടി ഏറെ വളര്‍ന്നതിനാല്‍ ഇവരോട്‌ മുടി വെട്ടിവരണമെന്ന്‌ അധ്യാപികയായ റെജീന ആവശ്യപ്പെട്ടിരുന്നു. അടുത്ത ദിവസം മുടിവെട്ടാത്ത വന്നപ്പോള്‍ അധ്യാപിക മറ്റു കുട്ടികളുടെ കയ്യില്‍ രണ്ട്‌ രൂപ നല്‍കി ബ്ലേഡ്‌ വാങ്ങിവരാന്‍ പറഞ്ഞു.

ബ്ലേഡും കത്രികയും ക്ലാസിലുള്ള മറ്റ്‌ കുട്ടികളുടെ കയ്യില്‍ നല്‍കി ഉദയകുമാറിന്റെയും അറിവഴകന്റെയും മുടി വെട്ടിക്കളയാന്‍ അധ്യാപിക നിര്‍ദ്ദേശിക്കുകയായിരുന്നു.

അധ്യാപികയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്‌ കുട്ടികള്‍ ടെറസിന്‌ മുകളില്‍വച്ചാണ്‌ രണ്ട്‌ സഹപാഠികളുടെയും മുടി വെട്ടിക്കളഞ്ഞത്‌. മുടിവെട്ടുന്നതിനിടയില്‍ രണ്ടുപേരുടെയും തല മുറിയുകയും രക്തം വാര്‍ന്നൊഴുകുകയും ചെയ്‌തിരുന്നു.

ഈ വിവരമറിഞ്ഞ രക്ഷിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന്‌ പൊലീസ്‌ അധ്യാപികയെ അറസ്റ്റ്‌ ചെയ്‌തെങ്കിലും പിന്നീട്‌ ജാമ്യത്തില്‍ വിട്ടു. മുടിവെട്ടാനായി താന്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക്‌ പണം നല്‍കുകമാത്രമേ ചെയ്‌തിട്ടുള്ളുവെന്നും മറ്റു കുട്ടികളോട്‌ അവരുടെ തല മൊട്ടയടിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ്‌ അധ്യാപിക പറയുന്നത്‌.

എന്നാല്‍ അധ്യാപിക തങ്ങള്‍ക്ക്‌ പണം തന്നിട്ടില്ലെന്നും കൂട്ടുകാരോട്‌ തങ്ങളുടെ തലമൊട്ടയടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ്‌ വിദ്യാര്‍ത്ഥികള്‍ പറയുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+