Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം ലീഗിന്റേത്‌ അമേരിക്കന്‍ ദാസ്യവൃത്തി: പിണറായി

തിരുവനന്തപുരം: വിശ്വാസവോട്ടില്‍ യുപിഎ സര്‍ക്കാറിനെ പിന്തുണയ്‌ക്കാനുള്ള മുസ്ലിം ലീഗിന്റെ തീരുമാനം അമേരിക്കന്‍ ദാസ്യവൃത്തിയാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

മന്‍മോഹന്‍ സര്‍ക്കാറിന്റെ പതനവും ഇന്ത്യാ-അമേരിക്ക ആണവകരാറും പരസ്‌പരബന്ധിതമാണ്‌. അതുകൊണ്ട്‌ അഹമ്മദിനെ മന്ത്രിസഭയില്‍ നിന്ന്‌ പിന്‍മാറ്റുന്നതും അതേസമയം വിശ്വാസപ്രമേയത്തിന്‌ അനുകൂലമായി വോട്ട്‌ ചെയ്യുന്നതും സാമ്രാജ്യത്വ വിരോധികളുടെയും സ്വന്തം അണികളുടെയും കണ്ണില്‍ പൊടിയിടാനുള്ള കുരുട്ടുവിദ്യ മാത്രമാകും- പിണറായി പറഞ്ഞു.

ആണവകരാറില്‍ ഇന്ത്യ ഒപ്പിടരുത്‌ എന്ന പ്രമേയം നിയമസഭയില്‍ വന്നപ്പോള്‍ അതിനോട്‌ യോജിക്കാതിരുന്നതിലൂടെ ലീഗ്‌ അവരുടെ ഇരട്ടത്താപ്പ്‌ വെളിവാക്കിയിരിക്കുകയാണ്‌. ഇന്ത്യയുടെ ഊര്‍ജ്ജസുരക്ഷ എന്ന മറപിടിച്ച്‌ രാജ്യത്തിന്റെ അഭിമാനവും സ്വാതന്ത്ര്യവും അമേരിക്കയ്‌ക്ക്‌ പണയപ്പെടുത്തുന്നതാണ്‌ ആണവകരാര്‍.

കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളും ഇന്ത്യ പൊതുവിലും കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയിലാണ്‌ ഇത്‌ ആണവകരാര്‍ മൂലം പരിഹരിക്കാമെന്ന വ്യാമോഹം പരിഹാസ്യമാണ്‌. ഇറാന്‍ വാതകപൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കാനായിരുന്നു സര്‍ക്കാര്‍ പരിശ്രമിക്കേണ്ടിയിരുന്നത്‌. ഇതിന്‌ പകരം നമ്മുടെ സ്വതന്ത്ര വിദേശനയം അടിയറവെയ്ക്കുന്നതും ആണവരംഗത്തെ വികസനത്തിന്‌ തടസ്സം നില്‍ക്കുന്നതുമായ ആണവകരാറില്‍ ഒപ്പുവയ്‌ക്കുന്നതിനാണ്‌ മന്‍മോഹന്‍ സിങ്‌ ധൃതി കൂട്ടുന്നത്‌- പിണറായി കുറ്റപ്പെടുത്തി.

ഇന്ത്യയുടെ ആണവസ്ഥാപനങ്ങളെ സൈനികം, സൈനികേതരം എന്നിങ്ങനെ വേര്‍തിരിച്ച്‌ സൈനികേതര സ്ഥാപനങ്ങളില്‍ അടിക്കടി പരിശോധന നടത്താന്‍ അമേരിക്കയ്‌ക്ക്‌ അനുമതി നല്‍കുന്നതാണ്‌ കരാര്‍.

അപകടകരമായ വ്യവസ്ഥകളുള്ളകരാര്‍ ഒപ്പിടുന്നതിനുള്ള സമ്മതിപത്രമാണ്‌ മന്‍മോഹന്‍ സിങ്‌ വിശ്വാസപ്രമേയത്തിന്‌ അനുകൂലമായ വോട്ട്‌ ചെയ്യുന്നതിനലൂടെ ലീഗ്‌ നല്‍കുന്നത്‌- അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+