ഓര്‍ക്കുട്ടില്‍ സന്തോഷ് മാധവന്റെ വ്യാജ പ്രൊഫൈല്‍
കൊച്ചി: വിവാദസ്വാമി സന്തോഷ് മാധവന്റെ പേരില്‍ സൗഹൃദ വെബ് സൈറ്റായ ഓര്‍ക്കുട്ടില്‍ വ്യാജ പ്രൊഫൈലുകള്‍ പെരുകുന്നു. അവയില്‍ ഏറെയും അശ്ലീല വീഡിയോകളും ഫോട്ടോകളുമാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
സന്തോഷ് മാധവന്‍, സന്തോഷ് മാധവന്‍ എന്ന സ്വാമി, അമൃതചൈതന്യ എന്നീ പേരുകളിലാണ് ഓര്‍ക്കുട്ടില്‍ വ്യാജപ്രൊഫൈലുകളുള്ളത്. ഓര്‍ക്കുട്ടിലെ സെര്‍ച്ച് കോളത്തില്‍ സന്തോഷ് മാധവന്‍ എന്ന് ടൈപ് ചെയ്യുമ്പോള്‍ത്തന്നെ ഈ വ്യാജപ്രൊഫൈലുകള്‍ കാണാന്‍ കഴിയും.
ഈ പ്രൊഫൈലുകളിലുള്ള ഫ്രണ്ട് ലിസ്റ്റുകളിലെ മറ്റു പ്രൊഫൈലുകളിലാണ് അശ്ലീലചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇവയില്‍ ഒരു പ്രൊഫൈലില്‍ ഒരു സ്‌ത്രീയുടെ ഫോട്ടോയും അശ്ലീല ചിത്രത്തിനൊപ്പം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ വീട്ടമ്മയെന്നാണ് ഇവരുടെ ഫോട്ടോയ്‌ക്ക് താഴെ എഴുതിയിരിക്കുന്നത്.
ഇതില്‍ സൈന്‍ അപ് ചെയ്‌താല്‍ ഒട്ടേറെ അശ്ലീല ചിത്രങ്ങള്‍ അപ് ലോഡ് ചെയ്‌തിരിക്കുന്നതായി കണാന്‍ കഴിയും. ഇതിനൊപ്പം അശ്ലീല വീഡിയോയും നല്‍കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications