Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസ്‌ കേരള പട്ടം ശ്രീതുളസിയ്‌ക്ക്‌

Shree Thulasi crowned Miss Keralaകൊച്ചി: അഴകളവുകള്‍ക്കൊപ്പം ചിന്താശേഷിയും ആത്മവിശ്വാസവും മാറ്റുരച്ച മത്സരവിദേയില്‍ കണ്ണൂര്‍ സ്വദേശിയ ശ്രീതുളസി മോഹന്‍ സുന്ദരിപ്പട്ടം ചൂടി. കൊച്ചിയില്‍ വെള്ളിയാഴ്‌ച നടന്ന ഫൈനലില്‍ ഒപ്പം മത്സരിച്ച 21 പേരെ പിന്തള്ളിയാണ്‌ ശ്രീ തുളസി മിസ്‌ കേരള 2008 പട്ടം ചൂടിയത്‌.

തൃശൂര്‍ സ്വദേശി റിമ കല്ലിങ്കല്‍ റണ്ണര്‍ അപ്പായി. കൊച്ചി സ്വദേശി തൃപ്പൂണിത്തുറ ചോയ്‌സ്‌ സ്‌കൂളിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയായ ആന്‍ ജോസഫ്‌ സെക്കന്റ്‌ റണ്ണര്‍ അപ്പായി. 16വയസ്സുകാരിയായ ആന്‍ ആയിരുന്നു മത്സരത്തില്‍ പങ്കെടുത്തവരില്‍ ഏറ്റവും പ്രായം കുറഞ്ഞ സുന്ദരി.

കൊച്ചിയിലെ ലേ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ അഞ്ചു മണിക്കൂറും ട്രൈ ബ്രേക്കറും വരെ നീണ്ട മത്സരത്തിനൊടുവിലാണ്‌ പുതിയ മിസ്‌ കേരളയെ തിരഞ്ഞെടുത്തത്‌. കണ്ണൂരിലെ പിവി മോഹന്‍ നന്പ്യാര്‍‍- രാജലക്ഷ്‌മി ദമ്പതികളുടെ മകളാണ്‌ 21കാരിയായ ശ്രീതുളസി.

ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയായ തുളസി ഇതാദ്യമായാണ്‌ മിസ്‌ കേരള മത്സരത്തില്‍ പങ്കെടുക്കുന്നത്‌. മിസ്‌ സെന്‍ഷ്വാലിറ്റി കിരീടവും തുളസി തന്നെയാണ്‌ നേടിയത്‌.

നാലു റൗണ്ടുകളിലായാണ്‌ മത്സരം നടന്നത്‌. വിധികര്‍ത്താക്കളുമായുള്ള ആശയവിനിമയം, ഉത്തരമെഴുത്ത്‌ റൗണ്ട്‌ എന്നിവയും ഉണ്ടായിരുന്നു. ചലച്ചിത്രതാരം ജ്യോതിര്‍മയി, മോഡലുകളായ നടാഷ സൂരിസ വിപാഷ അഗര്‍വാള്‍, ടോണി ലൂക്ക്‌, ഗായിക സൗമ്യ റാവു, മുന്‍ക്രക്കറ്റ്‌ താരം ജെ.കെ മഹേന്ദ്ര, മാധവ്‌ ദാസ്‌, അര്‍ജുന്‍ മധുസൂദനന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കളായി എത്തിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+