Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനെ പിന്തുണച്ചതില്‍ കുറ്റബോധമില്ല: വിഎസ്‌

തിരുവനന്തപുരം: ആണവക്കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയ ശേഷമാണ്‌ ചൈന ഒപ്പിട്ടതെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കരാറിനെ ന്യായീകരിയ്‌ക്കാന്‍ ചൈനയും ഒപ്പിട്ടുണ്ടെന്ന കോണ്‍ഗ്രസ്‌ പ്രചരിപ്പിയ്‌ക്കുന്നതില്‍ കഴമ്പില്ല.

കരാറില്‍ എന്തെങ്കിലും മാറ്റം വരുത്തുകയാണെങ്കില്‍ ആ വ്യവസ്ഥകള്‍ അംഗീകരിയ്‌ക്കാമെന്നും ചൈനയുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും

മുഖ്യമന്ത്രി വ്യക്തമാക്കി. വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ തൃപ്‌തിപ്പെടുത്താനാണ്‌ ആണവക്കരാറുമായി മുന്നോട്ടു പോകുന്നതെന്നാണ്‌ കേന്ദ്രത്തിന്റെ വാദം. എന്നാല്‍ കരാര്‍ രാജ്യത്തിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്‌തമല്ലെന്നു മാത്രമല്ല ഇന്ത്യയുടെ ആണവ പദ്ധതികളെ തകര്‍ക്കുന്നതുമാണ്‌.

അമേരിക്കയുമായി കരാര്‍ ഒപ്പിടരുതെന്ന്‌ ജനങ്ങളും ഇടതുപക്ഷവും ശാസ്‌ത്രജ്ഞന്‍മാരും ആവശ്യപ്പെട്ടിട്ടും കരാറൊപ്പിടാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്‌.

കേന്ദ്രസര്‍ക്കാരിന്‌ നാല്‌ വര്‍ഷം പിന്തുണ നല്‌കിയതില്‍ കുറ്റബോധമില്ലെന്നും ഇതിലൂടെ ജനോപകാരപ്രദമായ പലകാര്യങ്ങളും അവരെക്കൊണ്ട്‌ ചെയ്യിക്കാന്‍ കഴിഞ്ഞുവെന്ന്‌ വിഎസ്‌ പറഞ്ഞു.

കരാറിനെ മുന്‍ രാഷ്ട്രപതിയും ശാസ്‌ത്രജ്ഞനുമായ അബ്ദുള്‍ കലാം പിന്തുണയ്‌ക്കുന്നുണ്ടെന്ന്‌ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ കലാം മുകളിലേക്ക്‌ വാണം വിടുന്നയാള്‍ മാത്രമാണെന്നായിരുന്നു വിഎസിന്റെ പ്രതികരണം.

മാധവന്‍നായരെ പോലെ ഒരു ശാസ്‌ത്രജ്ഞന്‍ മാത്രമാണ്‌ കലാമെന്നും കരാറിനെതിരെ 12 ശാസ്‌ത്രജ്ഞന്‍മാര്‍ കരാറില്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ബന്ധപ്പെട്ട വാര്‍ത്തകള്‍




















Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+