മെട്രോയില്‍ നഗ്ന നൃത്തം: സ്‌ത്രീ പിടിയില്‍
സാന്റിയാഗോ(ചിലി): നഗരത്തില്‍ ഭൂമിയ്‌ക്കടിയിലുള്ള മെട്രോ റെയിലിനുള്ളില്‍ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ വസ്‌ത്രമുരിഞ്ഞ് നൃത്തം ചെയ്‌ത സ്‌ത്രീയെ പോലീസ് അറസ്‌റ്റു ചെയ്‌തു.
ഇരുപത്തിയാറുകാരിയായ മോണ്‍സെറാട്ട് മോറില്ലസാണ് നഗ്നനൃത്തമാടിയതിന് പിടിയിലായത്. ചിലിയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നില്‍ തന്റെ പ്രകടനം നടത്താന്‍ ശ്രമിയ്‌ക്കുന്നതിനിടയിലാണ് ഇവരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ചിലിയന്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസമില്ലാത്തതിനെതിരെയാണ് താന്‍ നൃത്തം ചെയ്‌തത് എന്നാണ് മോറില്ലസിന്റെ വാദം. ചിലിയിലെ മാധ്യമങ്ങള്‍ മോറില്ലസിന് 'മെട്രോ ഗോഡസ് ' എന്ന ഓമനപ്പേരും ചാര്‍ത്തിക്കൊടുത്തു കഴിഞ്ഞു.
തന്റെ നൃത്തത്തെപ്പറ്റി മോറിസ് വിശേഷിപ്പിയ്ക്കുന്നത് 'സന്തോഷത്തിന്റെ നിമിഷങ്ങള്‍' എന്നാണ്. ഒരു പോള്‍ നര്‍ത്തകി കൂടിയായ മോറില്ലസിന്റെ നഗ്നനൃത്തം മെട്രോയിലെ യാത്രക്കാരെ ഏറെ അമ്പരപ്പിച്ചിരുന്നു.












Click it and Unblock the Notifications