ദില്ലിയില്‍ നടക്കുന്നത് കുതിരക്കച്ചവടം
ദില്ലി : സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് കുതിരക്കച്ചവടം നടത്തുകയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍.
സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് തീരുമാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ആണവക്കരാറിന്റെ കാര്യത്തില്‍ ഇടതുപക്ഷത്തെ വഞ്ചിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. വിലക്കയറ്റത്തിന്റെയും നാണ്യപ്പെരുപ്പത്തിന്റെയും കാര്യത്തിലും സര്‍ക്കാര്‍ ഫലപ്രദമായി നടപടിയെടുത്തിട്ടില്ല. സര്‍ക്കാരിന് നല്‍കിയ പിന്തുണ മുമ്പേ പിന്‍വലിക്കേണ്ടതായിരുന്നുവെന്നും ബര്‍ദാന്‍ പറഞ്ഞു.
ആണവക്കരാറിനെതിരെ തിങ്കളാഴ്ച ഇടതുപാര്‍ട്ടികള്‍ ദില്ലിയില്‍ റാലി സംഘടിപ്പിച്ചിട്ടുണ്ട്. കരാറിനെതിരെ ബഹുജനങ്ങള്‍ക്കിടയില്‍ ഇടതുപക്ഷം വിശദമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സിപിഐ ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications