മായാവതി - ഇടത് ബാന്ധവം
ദില്ലി : ഇടതുപാര്‍ട്ടികളെ പിണക്കില്ലെന്ന് സമാജ്‍വാദി പാര്‍ട്ടി കോണ്‍ഗ്രസിനോട് വ്യക്തമാക്കിയതിന് പിന്നാലെ മായാവതിയുമായി സഹകരിക്കാന്‍ ഇടതുപക്ഷ തീരുമാനം.
ആണവക്കരാറിനെതിരെ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാമെന്ന് മായാവതി സമ്മതിച്ചതായി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വെളിപ്പെടുത്തി.
ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സഖ്യതീരുമാനമുണ്ടായത്.
ആണവക്കരാര്‍ ദേശീയതാല്‍പര്യത്തിന് വിരുദ്ധമാണെന്നും അതിനെതിരെ യോജിച്ചു നില്‍ക്കാന്‍ ഇരുപക്ഷവും യോജിച്ചുവെന്നുമാണ് പ്രകാശ് കാരാട്ട് പറയുന്നത്. ഈ വിഷയം സംബന്ധിച്ചുളള ഏത് തീരുമാനവും ഒന്നിച്ച് കൈക്കൊളളുമത്രേ!
ഉത്തര്‍പ്രദേശില്‍ സമാജ്‍വാദി പാര്‍ട്ടിയുടെ ഉറച്ച വോട്ടുബാങ്കായ മുസ്ലിംഗങ്ങളില്‍ വിളളലുണ്ടാക്കാന്‍ ആണവക്കരാര്‍ പ്രശ്നം ബിഎസ്‍പി ആയുധമാക്കുമെന്ന് നേരത്തെ തീര്‍ച്ചയായിരുന്നു. ബിഎസ്‍പിയുടെ പക്കല്‍ 17 എംപിമാരാണുളളത്. സമാജ്‍വാദി പാര്‍ട്ടിയിലെ മൂന്ന് എംപിമാര്‍ ബിഎസ്‍പിയില്‍ ചേര്‍ന്നേക്കുമെന്നും അഭ്യൂഹമുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications