രാജിവെയ്ക്കാന്‍ ചാറ്റര്‍ജി സമ്മതിച്ചു!!
കൊല്‍ക്കൊത്ത : സ്ഥാനം രാജിവെയ്ക്കാന്‍ വിമുഖത പ്രകടിപ്പിച്ച ലോക്‍സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ഒടുവില്‍ പാര്‍ട്ടിക്ക് വഴങ്ങുന്നു.
എല്ലാ കക്ഷികളും ചേര്‍ന്നാണ് തന്നെ തിരഞ്ഞെടുത്തതെന്നും അതിനാല്‍ സ്പീക്കര്‍ രാജിവെയ്ക്കേണ്ട കാര്യമില്ലെന്നുമാണ് ചാറ്റര്‍ജി ആദ്യം സ്വീകരിച്ച നിലപാട്. തങ്ങള്‍ പിന്തുണ പിന്‍വലിച്ചിട്ടും സിപിഎം നേതാവ് സ്ഥാനത്ത് തുടരുന്നത് പാര്‍ട്ടിയെയും ഇടതുപക്ഷത്തെയും വിഷമിപ്പിച്ചിരുന്നു.
സോമനാഥ് ചാറ്റര്‍ജിയെ സന്ദര്‍ശിച്ച് ജ്യോതിബസുവാണ് രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടത്. ബസുവിന്റെ ആവശ്യത്തിന് ചാറ്റര്‍ജി വഴങ്ങുകയായിരുന്നു.
പാര്‍ട്ടിയും സോമനാഥ് ചാറ്റര്‍ജിയും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കിയെങ്കിലും തന്റെ പേരും കൂടി ഉള്‍പ്പെടുത്തി രാഷ്ട്രപതിക്ക് പട്ടിക നല്‍കിയതില്‍ സ്പീക്കര്‍ ക്ഷുഭിതനായിരുന്നുവത്രേ! സിപിഎം എംപിമാരുടെ പട്ടികയില്‍ സ്പീക്കറെ ഉള്‍പ്പെടുത്തുന്ന കാര്യം ആരും തന്നോട് ആലോചിച്ചില്ലെന്നതാണ് അദ്ദേഹത്തിന്റെ മുഖ്യപരാതി.
സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായിരിക്കെയാണ് സോമനാഥ് ചാറ്റര്‍ജി ലോക്‍സഭാ സ്പീക്കറായി ചുമതലയേറ്റത്. തുടര്‍ന്ന് അദ്ദേഹത്തെ കേന്ദ്രക്കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. മാറിയ സാഹചര്യത്തില്‍ അദ്ദേഹത്തെ കേന്ദ്രക്കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമോയെന്ന കാര്യവും വ്യക്തമല്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications