എം എ ബേബിയ്ക്ക് കരിങ്കൊടി
ശൂര്‍ : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി സിദ്ദിഖിന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടി സമരം.
തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസിനു മുമ്പിലാണ് ഒരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രിയുടെ കാര്‍ തടഞ്ഞ് കരിങ്കൊടി കാട്ടിയത്. പത്തില്‍ താഴെ അംഗങ്ങളാണ് സമരത്തില്‍ പങ്കെടുത്തത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കം ചെയ്തു.
മന്ത്രിയുടെ വാഹനം ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് ഇവര്‍ മുദ്രാവാക്യം മുഴക്കി കാറിനു മുമ്പില്‍ ചാടിയത്. ഏഴാം ക്ലാസിലെ വിവാദ പാഠപുസ്തകവും സമരക്കാരുടെ കൈകളിലുണ്ടായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications