പ്രവാസികള്‍ക്കെതിരെ മന്ത്രി കരിം
കോഴിക്കോട് : കേരളത്തിനു പുറത്തുളള കേരളീയര്‍ നാടിനെക്കുറിച്ച് നല്ലതൊന്നും പ്രചരിപ്പിക്കുന്നില്ലെന്ന് വ്യവസായ മന്ത്രി എളമരം കരീം.
മൂന്ന് രാജ്യാന്തര വിമാനത്താവളങ്ങളുളള ഏക സംസ്ഥാനം കേരളമാണെന്ന കാര്യം ദോഷൈകദൃക്കുകള്‍ ഓര്‍ക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ലോകത്തിലെ ഏറ്റവും മോശപ്പെട്ട നാടാണ് കേരളം എന്ന പ്രചരണം നടത്തുന്നവര്‍ കേരളീയര്‍ തന്നെയാണ്. കേരളത്തിന് പുറത്ത് ജോലി ചെയ്യുകയും മികച്ച വരുമാനവും ജീവിത സൗകര്യവും ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ സ്വന്തം നാടിനെ പുച്ഛിക്കുന്നവരാണ് ഒരുവിഭാഗം പ്രവാസികള്‍.
തങ്ങള്‍ കേരളം വിടാനുളള കാരണത്തിന് ന്യായീകരണം ചമയ്ക്കാനാണ് ഈ പ്രചരണമെന്നും കരീം ചൂണ്ടിക്കാട്ടി.
ഗ്രാമവും നഗരവും തമ്മില്‍ ഏറെ വ്യത്യാസങ്ങളില്ലാത്ത സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് ആകെ കുഴപ്പമാണെന്നും ഇവിടെ ഒന്നും നടക്കുന്നില്ലെന്നും പ്രചരിപ്പിക്കുന്നവര്‍ നാടിന്റെ വികസനത്തെ തുരങ്കം വെയ്ക്കുന്നു.












Click it and Unblock the Notifications