സമരരൂപം മാറ്റാന്‍ യുഡിഎഫ്
തിരുവനന്തപുരം : പാഠപുസ്തക വിവാദമടക്കമുളള പ്രശ്നങ്ങളില്‍ സമരപരിപാടികളുടെ രൂപവും ഭാവവും മാറ്റേണ്ടതെങ്ങനെയെന്ന് ചര്‍ച്ച ചെയ്യാന്‍യുഡിഎഫ് ഉന്നതാധികാര സമിതി ചൊവ്വാഴ്ച യോഗം ചേരും.
സംസ്ഥാനത്ത് പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭത്തിന് അണികളുടെ പിന്തുണയില്ലെന്ന ആരോപണം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഉന്നതാധികാര സമിതി യോഗം യുഡിഎഫിനെ സംബന്ധിച്ച് നിര്‍ണായകമാണ്. പാഠപുസ്തക വിവാദത്തില്‍ ജെഎസ്എസ്, സിഎംപി കക്ഷികള്‍ പുലര്‍ത്തുന്ന എതിര്‍പ്പും യോഗത്തില്‍ ചര്‍ച്ചാ വിഷയമാകും.
പാഠപുസ്തകം പിന്‍വലിക്കുക, സമരത്തെ നേരിടാന്‍ പൊലീസ് കൈക്കൊണ്ട നടപടികളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുക, കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നേതാക്കള്‍ ചൊവ്വാഴ്ച സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ നടത്തുമെന്ന് യുഡിഎഫ് കണ്‍വീന്‍ പി പി തങ്കച്ചന്‍ അറിയിച്ചു.
വിവാദപാഠപുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി സിദ്ദിഖ് സെക്രട്ടറിയേറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണ്. ഈ സമരം വിജയിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിനിറങ്ങാന്‍ സാധ്യതയുണ്ട്.
പൊലീസുമായി നേര്‍ക്കുനേര്‍ പോരാടി സമരവീര്യം കെടാതെ സൂക്ഷിക്കാന്‍ ആവശ്യമായ അണികളില്ലാത്തത് കോണ്‍ഗ്രസിനെയും മറ്റ് ഘടകകക്ഷികളെയും വല്ലാതെ അലട്ടുന്നുണ്ട്.












Click it and Unblock the Notifications