ഭാവിയില്‍ കോണ്‍ഗ്രസുമായി സഹകരിച്ചേക്കാം: സിപിഎം
ദില്ലി: ആണവക്കരാറുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചെങ്കിലും ഭാവിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നതിന് അത് തടസ്സമാവില്ലെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി.
അപ്പോഴത്തെ സാഹചര്യങ്ങളും കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കുമനുസരിച്ച് ഭാവിയിലും സഖ്യമുണ്ടാകാമെന്ന് സിഎന്‍എന്‍-ഐബിഎന്‍ ചാനലിന് നല്‌കിയ അഭിമുഖത്തില്‍ യെച്ചൂരി പറഞ്ഞു.
സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് സംബന്ധിച്ച് മുതിര്‍ന്ന നേതാവ് ജ്യോതി ബസുവിന് എതിര്‍പ്പുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ യെച്ചൂരി നിഷേധിച്ചു. അദ്ദേഹത്തിന് എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അത് പോളിറ്റ് ബ്യൂറോയിലാണ് അറിയിക്കേണ്ടത്. അങ്ങനെയൊന്നുണ്ടായിട്ടില്ല.
നാല് വര്‍ഷം നീണ്ട യുപിഎ-ഇടത് ബന്ധത്തെക്കുറിച്ച് ഓര്‍ക്കാന്‍ ഞങ്ങളാഗ്രഹിയ്‌ക്കുന്നില്ല. എന്നാലിപ്പോഴത്തെ പോലെ വഞ്ചനയില്ലാത്ത പൊതു മിനിമം പരിപാടിയുമായി മുന്നോട്ടു വന്നാല്‍ കോണ്‍ഗ്രസുമായി സഹകരിയ്‌ക്കാന്‍ പാര്‍ട്ടി തയാറാണ്.
തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ സഹയാത്രികരെ തിരഞ്ഞെടുക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസിനെതിരെ വര്‍ഗീയ കക്ഷികളുമായി സഹകരിയ്‌ക്കുന്നതിനെതിരെ വിമര്‍ശിയ്‌ക്കുന്നവര്‍ക്ക് മറുപടിയായി യെച്ചൂരി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications