Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം അവിസ്‌മരണീയമാക്കാന്‍ വരനെത്തിയത്‌ പാരച്യൂട്ടില്‍

Ahishir Mishraഭുവനേശ്വര്‍: സ്വന്തം വിവാഹം അവിസ്‌മരണീയമാക്കണമെന്ന്‌ ആഗ്രഹിക്കാത്തവരുണ്ടാകുമോ വിവാഹ ദിവസം അവിസ്‌മരണീയമാക്കാന്‍ പലരും പലരീതികളാണ്‌ അവലംബിക്കാറുള്ളത്‌. ഒറീസക്കാരനായ ശിശില്‍ മിശ്രയെന്ന മുപ്പത്തിരണ്ടുകാരന്‍ തന്റെ വിവാഹം അവിസ്‌മരണീയമാക്കാനായി തീര്‍ത്തും വ്യത്യസ്‌തമായ ഒരു വഴിയാണ്‌ സ്വീകരിച്ചത്‌.

പാരച്യൂട്ടിലിറങ്ങി വിവാഹപ്പന്തലിലെത്തുക അതായിരുന്നു ശിശിരിന്റെ ആശയം. ഞായറാഴ്‌ച രാവിലെ ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുപൊങ്ങിയ ഹെലികോപ്‌റ്റര്‍ വധൂഗൃഹത്തിന്‌ 6000 അടി മുകളിലെത്തിയപ്പോഴാണ്‌ പാരച്യൂട്ട്‌ ദേഹത്ത്‌ ബന്ധിച്ച്‌ മറ്റ്‌ മൂന്നുപേര്‍ക്കൊപ്പം ശിശിര്‍ താഴേയ്‌ക്കുചാടിയത്‌.

ശിശിര്‍ സുരക്ഷിതനായി കല്യാണപ്പന്തലിനടുത്തുതന്നെ പറന്നിറങ്ങി. ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ ഒട്ടേറെയാളുകള്‍ വരന്റെ പറക്കല്‍ യജ്ഞത്തിന്‌ സാക്ഷികളായി. താഴെയെത്തി അധികം വൈകാതെ പരമ്പരാഗത വിവാഹവേഷമണിഞ്ഞ്‌ വിവാഹമണ്ഡപത്തിലെത്തിയ ശിശില്‍ വധു ശ്വേത പ്രസ്‌തിയുടെ കഴുത്തില്‍ താലിചാര്‍ത്തി.

വിവാഹം നമ്മുടെ ജീവിത്തിലെ അവിസ്‌മരണീയ സംഭവമാണ്‌. എന്റെ വിവാഹം എല്ലാവരുടെയും ഓര്‍മ്മയില്‍ എന്നെന്നും നിലനില്‍ക്കാനാണ്‌ ഞാനിത്തരത്തില്‍ കാര്യങ്ങള്‍ ഒരുക്കിയത്‌- വ്യോമസേനയില്‍ എയര്‍ക്രാഫ്‌റ്റ്‌ ടെക്‌നിഷ്യനായ ശിശിര്‍ പറയുന്നു.

ഇദ്ദേഹത്തിന്‌ സ്‌കൈ ഡൈവിംഗിലില്‍ പത്തിലേറെ വര്‍ഷത്തെ അനുഭവപരിചയമുണ്ട്‌. ഇതിന്‌ മുമ്പ്‌ യുഎസില്‍ നടന്ന ഒരു ചടങ്ങില്‍ 15,000 അടി മുകളില്‍ നിന്നും ഇന്ത്യന്‍ പതാകയുമായി ചാടി താന്‍ റക്കോര്‍ഡിട്ടിരുന്നുവെന്ന്‌ ശിശിര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+