കരാര്‍ രാജ്യത്തെ വില്ക്കുന്നതിന് തുല്യം: കാരാട്ട്
ദില്ലി: അമേരിക്കയുമായുള്ള ആണവക്കരാര്‍ രാജ്യത്തെ വില്‌ക്കുന്നതിന് തുല്യമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മറന്നു പോയ യുപിഎ സര്‍ക്കാരിന് കരാര്‍ മാത്രമാണ് മുഖ്യമെന്നും കാരാട്ട് വിമര്‍ശിച്ചു.
കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനമാണ് കാരാട്ട് പ്രസംഗത്തില്‍ നടത്തിയത്.
കരാര്‍ നടപ്പാക്കിയാല്‍ രാജ്യത്തെ ഊര്‍ജ്ജ പ്രതിസന്ധി തീരുമെന്ന വാദം തെറ്റാണ്. ഇത് നടപ്പായാല്‍ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയങ്ങള്‍ അടിയറ വെയ്‌ക്കേണ്ടതായി വരും.
യുപിഎയെ പിന്തുണച്ച സാഹചര്യവും ഇപ്പോള്‍ പിന്തുണ പിന്‍വലിയ്‌ക്കാനുണ്ടായ സംഭവവികാസങ്ങളും ജനങ്ങളോട് വിശദീകരിയ്ക്കുന്നതിന്റെ ഭാഗമായാ ണ് ഇടതുപാര്‍ട്ടികള്‍ പ്രക്ഷോഭ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരിയ്‌ക്കുന്നത്.
സിപിഎമ്മിനു പുറമെ സിപിഐ, ആര്‍എസ്‌പി, ഫോര്‍വേഡ് ബ്ലോക്ക് പാര്‍ട്ടികളും പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്. ദില്ലിയിലെ മാവ്‌ലങ്കര്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ നാല് ഇടത് പാര്‍ട്ടികളുടെയും ദേശീയ നേതാക്കള്‍ പങ്കെടുത്തു.
ആണവക്കരാര്‍, വിലക്കയറ്റം, പൊതു മിനിമം പരിപാടിയിലെ വാഗ്‌ദാന ലംഘനം തുടങ്ങിയവ പ്രധാന പ്രചാരണ വിഷയങ്ങളാക്കാനാണ് തീരുമാനമെടുത്തിരിയ്‌ക്കുന്നത്. ബിജെപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നും അകന്നു നില്‌ക്കുന്ന എല്ലാ മതേതര ജനാധിപത്യ കക്ഷികളെ ഒന്നിച്ചു നിര്‍ത്താനാണ് ഇടതു പാര്‍ട്ടികളുടെ ശ്രമം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications