ആണവകരാര്‍: ഇടതുപാര്‍ട്ടികള്‍ പ്രക്ഷോഭത്തിന്
ദില്ലി: ആണവകരാര്‍ പ്രശ്‌നത്തില്‍ യുപിഎ സര്‍ക്കാറിനതിരെ ഇടതുപക്ഷം നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന് തിങ്കളാഴ്‌ച തുടക്കമാകും.
ആണവകരാര്‍ ഉയര്‍ത്തുന്ന അപകടങ്ങള്‍ ജനങ്ങളെ നേരിട്ട് ബോധ്യപ്പെടുത്തുകയും മന്‍മോഹന്‍ സര്‍ക്കാറിന്റെ വാഗ്‌ദാന ലംഘനങ്ങള്‍ തുറന്നുകാണിയ്‌ക്കുകയുമാണ് പ്രക്ഷോഭത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
ദില്ലിയിലെ മാവേലേങ്കര്‍ ഹാള്‍ ഗ്രൗണ്ടില്‍ ചേരുന്ന സമരപ്രഖ്യാപനത്തെ മുതിര്‍ന്ന ഇടതുപക്ഷ നേതാക്കള്‍ അഭിസംബോധന ചെയ്യും. സിപിഎം, സിപിഐ, ആര്‍എസ്‌പി, ഫോര്‍വേഡ് ബ്ലോക്ക് നേതാക്കള്‍ സര്‍ക്കാറിന്റെ വാഗ്‌ദാനം ലംഘനങ്ങള്‍ക്കെതിരെ അതിരൂക്ഷമായ ആക്രമണത്തിനാകും തുടക്കമിടുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആണവകരാര്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നടത്തിയ മലക്കം മറിച്ചിലുകളും അമേരിക്കയുടെ താല്‍പര്യ സംരക്ഷണത്തിനായി നടത്തിയ ഒത്തുതീര്‍പ്പുകളും മുന്‍നിര്‍ത്തി വ്യാപകമായ പ്രചാരണപരിപാടികളാകും നടക്കുക. പണപ്പെരുപ്പവും വിലക്കയറ്റവും ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തില്‍ വെറും കാഴ്‌ചക്കാരായി നില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്‌തതെന്ന വിമര്‍ശനവും ഇടതുപാര്‍ട്ടികള്‍ ഉയര്‍ത്തും.
വര്‍ഗീയ ശക്തിയായ ബിജെപി അധികാരത്തിലേറുന്നത് തടയാനാണ് പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ യിപിഎയ്‌ക്ക് പിന്തുണ നല്‍കിയതെന്നും എന്നാല്‍ അധികാരത്തിലേറിക്കഴിഞ്ഞപ്പോള്‍ പൊതുമിനിമം പരിപാടിയെ കോണ്‍ഗ്രസ് അവഗണിച്ചുവെന്നും സിപിഎം സെക്രട്ടറി പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി.
യുപിഎയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കാനുണ്ടായ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ആണവോര്‍ജ്ജത്തിന് പകരം വയ്‌ക്കാവുന്ന ഊര്‍ജ്ജസ്രോതസ്സുകളെക്കുറിച്ച് തങ്ങളുടെ നിലപാടുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ നിരത്തുമെന്നും അദ്ദേഹം അറിയിച്ചു. യുപിഎ സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ സാമ്പത്തിക നയങ്ങളെ തുറന്നുകാട്ടാനും പ്രചാരണം കൊണ്ട് ലക്ഷ്യമിടുന്നതായി കാരാട്ട് വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications