തീവണ്ടിയില്‍ നിന്നും പിടിച്ചിറക്കി മാനഭംഗപ്പെടുത്തി
കൊല്‍ക്കത്ത: ഭര്‍ത്താവിന്റെ ബന്ധുക്കളുടെ അടുത്തേയ്‌ക്ക് പോവുകയായിരുന്ന യുവതിയെ തീവണ്ടിയില്‍ നിന്നും വലിച്ചിഴച്ച് പുറത്തുകൊണ്ടുപോയി മാനഭംഗപ്പെടുത്തി.
എട്ടുമാസം പ്രായമായ കുഞ്ഞുമൊത്ത് ബീഹാറിലെ ഷെയ്‌ഖ്‌പുര ജില്ലയിലുള്ള സ്വന്തം വീട്ടില്‍ നിന്നും കല്‍ക്കത്തയിലെ ഭര്‍തൃവീട്ടിലേയ്‌ക്ക് പോകുന്നതിനിടെയാണ് ഏതാനും പേര്‍ ചേര്‍ന്ന് യുവതിയെ മാനഭംഗപ്പെടുത്തിയത്.
സംഭവത്തെത്തുടര്‍ന്ന് ബീഹാറിലെ തന്റെ വീടിനടുത്ത് താമസിക്കുന്ന മൂന്നുപേര്‍ക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ യുവാക്കള്‍ യുവതിയെ പിന്തുടരുകയും കിയൂലെ സ്റ്റേഷനിലെത്തിയപ്പോള്‍ ബലമായി സ്‌റ്റേഷന് പുറത്തുള്ള ഒരു വീട്ടില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്ന് യുവതി ബോധരഹിതയായി. ബോധം വീണ്ടുകിട്ടിയപ്പോള്‍ ധാന്‍പൂര്‍ എക്‌സ്‌പ്രസില്‍ കയറി യുവതി കൊല്‍ക്കത്തയില്‍ എത്തുകയായിരുന്നു- പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അജയ് റാനെഡെ പറഞ്ഞു.
വിവരം പറഞ്ഞതനുസരിച്ച് ഭര്‍ത്താവ് ശനിയാഴ്‌ച യുവതിയെ കൊല്‍ക്കത്ത മെഡിക്കല്‍കോളെജില്‍ പ്രവേശിപ്പിച്ചു. പിന്നീടാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. സംഭവം നടന്നത് ബീഹാറില്‍ വച്ചായതിനാല്‍ അവിടത്തെ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും കൊല്‍ക്കത്ത പൊലീസ് അറിയിച്ചു.












Click it and Unblock the Notifications