അഭയ കേസ്: സിഡി ഹാജരാക്കാന്‍ ഉത്തരവ്
കൊച്ചി: അഭയാക്കേസിലുള്‍പ്പെട്ട രണ്ടു വൈദികരെയും കന്യാസ്‌ത്രീയെയും നാര്‍ക്കോ അനാലിസിസിന് വിധേയമാക്കുന്നത് ചിത്രീകരിച്ച സിഡികള്‍ ഹാജരാക്കാന്‍ ഹൈക്കോടതി സിബിഐയോട് നിര്‍ദ്ദേശിച്ചു.
സിഡികള്‍ ജൂലായ് 24ന് ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശം. ജസ്‌റ്റിസ് വി. രാംകുമാറാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‌കിയത്.
കേസന്വേഷണം നിലച്ചിരിയ്‌ക്കുകയാണെന്ന് കാണിച്ച് അഭയയുടെ പിതാവ് തോമസ് ഐക്കരക്കുന്നേല്‍ സമര്‍പ്പിച്ച ഉപഹര്‍ജിയിലാണ് കോടതിയുത്തരവ്,
കേസ് അന്വേഷിച്ചിരുന്ന സിബിഐ എസ് പി കൃഷ്‌ണയെ ദില്ലിയില്‍ നിന്നും ലഖ്‌നൊവിലേക്ക് സ്ഥലം മാറ്റിയിരുന്നു.
എസ്‌പിയായി സ്ഥാനക്കയറ്റം ലഭിച്ച അഡീഷണല്‍ എസ്‌പി ആര്‍എസ് പുനിയ ആണിപ്പോള്‍ അഭയക്കേസന്വേഷണത്തിന്റെ മേല്‍നോട്ടം വഹിയ്‌ക്കുന്നത്. കൃഷ്‌ണയെ സ്ഥലം മാറ്റിയത് അന്വേഷണം അട്ടിമറിയ്‌ക്കാണെന്നാരോപണങ്ങള്‍ സിബിഐ നിഷേധിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications