വിഎസ് ഇരുന്നിടം ഗംഗാജലം തളിച്ച് ശുദ്ധീകരിക്കണം: സികെ പത്മനാഭന്‍
മലപ്പുറം: ലോകം ബഹുമാനിക്കുന്ന ശാസ്‌ത്രജ്ഞനായ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനെ അവഹേളിച്ച വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യനല്ലെന്ന് ബിജെപി സംസ്ഥാന മുന്‍ പ്രസിഡന്റ് സി.കെ പത്മനാഭന്‍.
തയ്യല്‍ക്കാരനായിരിക്കുമ്പോള്‍ ശരിയായി പോക്കറ്റടിക്കാന്‍ പോലുമറിയാത്ത അച്യുതാനന്ദന്‍ മിസൈല്‍ ശാസ്‌ത്രജ്ഞനായ കലാമിനെതിരെ വിവരക്കേടുകൊണ്ടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അച്യുതാന്ദനെപ്പോലുള്ളവര്‍ ഇരുന്ന നിയമസഭ ഗംഗാജലം തളിച്ച് ശുദ്ധീകരിക്കണമെന്നും പത്മനാഭന്‍ പറഞ്ഞു. ആണവകരാറിനെക്കുറിച്ച് അറിവുള്ള ശാസ്‌ത്രജ്ഞനാണ് കലാം. ആണവകരാറിന്റെ പേരില്‍ കലാമിനെ വിമര്‍ശിക്കാന്‍ അച്യുതാനന്ദന് എന്ത് യോഗ്യതയാണുള്ളതെന്നും പത്മനാഭന്‍ ചോദിച്ചു.












Click it and Unblock the Notifications