നാദാപുരത്ത് ലീഗ്-സിപിഎം സംഘര്‍ഷം
കോഴിക്കോട്: നാദാപുരത്ത് മുസ്ലിം ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.
തിങ്കളാഴ്‌ച പുലര്‍ച്ചെ അക്രമികള്‍ ഒരു വീടിന് തീവെച്ചു. കണ്ടിയില്‍ അന്ദ്രുവിന്റെ വീടിനാണ് തീവെച്ചത്. വീട് പൂര്‍ണമായും കത്തി നശിച്ചു. കൂടാതെ നാല് വീടുകള്‍ക്ക് നേരെ കല്ലേറുമുണ്ടായി.
കണ്ണൂര്‍-നാദാപുരം മേഖലയില്‍ ഒരു റോഡ്‌് വെട്ടുന്നതിനെക്കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായിരിക്കുന്നത്.
സിഐയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ക്യാമ്പു ചെയ്യുന്നുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് റോഡ് നിര്‍മാണം തടസ്സപ്പെട്ടിരിയ്‌ക്കുകയാണ്.












Click it and Unblock the Notifications