സിദ്ദിഖിന്റെ നിരാഹാരം: പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: ഏഴാം ക്ലാസ് പാഠപുസ്‌തക വിവാദവുമായി ബന്ധപ്പെട്ട് നിരാഹാര സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി സിദ്ദിഖിന്റെ ജീവന്‍ രക്ഷിയ്‌ക്കണമെന്നാവശ്യമുന്നയിച്ച് പ്രതിപക്ഷം നല്‌കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. വി.ഡി സതീശന്‍ എംഎല്‍എയാണ് അടിയന്തപ്രമേയത്തിന് നോട്ടീസ് നല്‌കിയത്.
വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അതിന് മറുപടി നല്‌കിയതിനെ തുടര്‍ന്ന് സ്‌പീക്കര്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിയ്‌ക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications