Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിക്കാരന്റെ മീന്‍കറി ബ്രിട്ടീഷ്‌ എംപിമാരുടെ മനം കവര്‍ന്നു

ലണ്ടന്‍: കൊച്ചിക്കാരന്റെ മീന്‍കറിയ്‌ക്ക്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്റിന്റെ 'ടിഫിന്‍ കപ്പ്‌' പുരസ്‌ക്കാരം.

മലയാളിയായ ആനന്ദ്‌ ജോര്‍ജ്‌ തയ്യാറാക്കിയ മീന്‍ കറിയാണ്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ അംഗങ്ങള്‍ ഏറ്റവും ഇഷ്ടപ്പെട്ട വിഭവമായി തിരഞ്ഞെടുത്തത്. ബ്രിട്ടനിലെ കാര്‍ഡിഫില്‍ മിന്റ്‌ ആന്‍ഡ്‌ മസ്റ്റാര്‍ഡ്‌ റെസ്റ്റോറന്റ്‌ നടത്തുകയാണ്‌ കൊച്ചി സ്വദേശിയായ ആനന്ദ്‌.

നോര്‍ത്ത്‌ കാര്‍ഡിഫ്‌ എംപി ജൂലി മോര്‍ഗനാണ്‌ ആനന്ദിന്റെ പേര്‌ പുരസ്‌കാരത്തിനായി നിര്‍ദേശിച്ചത്‌. തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച ഭക്ഷ്യവിഭവത്തിന്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ അംഗങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ്‌ നടത്തി നല്‌കുന്ന പുരസ്‌കാരമാണ്‌ 'ടിഫിന്‍ കപ്പ്‌'.

ഒട്ടേറെ പേര്‍ മത്സരത്തിനുണ്ടായിരുന്നുവെങ്കിലും മറ്റെല്ലാവരെയും പിന്തള്ളി കേരളത്തിന്റെ രുചി ബ്രിട്ടീഷ്‌ എംപിമാരുടെ മനം കവരുകയായിരുന്നു.

ലണ്ടനില്‍ പോകുന്നതിന്‌ മുമ്പ്‌ ഇന്ത്യയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പാചകക്കാരനായിരുന്നു ജോര്‍ജ്ജ്‌. പുരസ്‌കാരം നേടാനായതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന്‌ ജോര്‍ജ്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+