ഡയാന മെന്റോസ വിശ്വസുന്ദരി
നാട്രാങ് (വിയറ്റ്‌നാം): 2008ലെ വിശ്വസുന്ദരിയായി മിസ് വെനിസ്വലേ ഡയാന മെന്റോസയെ തിരഞ്ഞെടുത്തു.
വിയറ്റ്‌നാമിലെ നാട്രാങില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ അഞ്ചു സുന്ദരികളെ പിന്നിലാക്കിയാണ് മെന്റോസ വിശ്വ സുന്ദരിപ്പട്ടം ചൂടിയത്.
മിസ് കൊളംബിയ തൈലാന, മിസ് ഡൊമനിക്കന്‍ റിപ്പബ്‌ളിക്ക് മിയാനെ ക്രൂസ് ഗോണ്‍സാല്‍വസ്, മിസ് മെക്‌സിക്കോ എലീസ നജോറ, മിസ് റഷ്യ വെറ ക്രസോവ എന്നിവരായിരുന്നു അവസാന റൗണ്ട് മത്സരത്തില്‍ മെന്റോസയോട് മത്സരിയ്‌ക്കാനുണ്ടായിരുന്നത്.
രണ്ടാം റൗണ്ടില്‍ മുന്നിലായിരുന്ന മിസ് അമേരിക്ക ഗൗണ്‍ മത്സരത്തിനിടെയുണ്ടായ പിഴവ് മൂലം അയോഗ്യയാക്കപ്പെട്ടിരുന്നു. മത്സരത്തിനിടെ റാമ്പില്‍ വഴുതി വീണതാണ് മിസ് അമേരിയ്‌ക്കക്ക് വിനയായത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications