ലോകത്തിലെ ഏറ്റവും പ്രായമേറിയ ബ്ലോഗര്‍ അന്തരിച്ചു
സിഡ്‌നി: ലോകത്തിലെ ഏറ്റവും പ്രായമേറിയ ബ്ലോഗറായ അസ്‌ത്രേലിയക്കാരിയ ഒലിവ് റെലി അന്തരിച്ചു. ജുലൈ 12ന് ഒരു നഴ്‌സിങ് ഹോമില്‍വച്ചാണ് 108കാരിയായ റെലിയുടെ അന്ത്യം സംഭവിച്ചത്.
2007 ഫെബ്രുവരി മുതല്‍ സ്വന്തമായി ബ്ലോഗ് തുടങ്ങിയ റെലി എഴുപതിലേറെ പോസ്‌റ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. 'ആള്‍ എബൗട്ട് ഒലിവ്' എന്ന പേരിലുള്ള ബ്ലോഗിന് റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി ഒട്ടേറെ വായനക്കാരുണ്ടായിരുന്നു.
1899 ഒക്ടോബര്‍ 29ന് ജനിച്ച റെലി രണ്ട് ലോകമഹായുദ്ധകാലത്തുമുള്ള ജീവിതാനുഭവങ്ങളെക്കുറിച്ച് ബ്ലോഗില്‍ എഴുതിയിരുന്നു. വേള്‍ഡ് ഓള്‍ഡസ്‌റ്റ് ബ്ലോഗര്‍ എന്ന ബ്ലോഗില്‍ ജൂലൈ 12ന് മരണം നടന്നുവെന്ന വിവരം വ്യക്തമാക്കിയിട്ടുണ്ട്.
ജൂണ്‍ 26നാണ് ഏറ്റവും അവസാനമായി റെലി ബ്ലോഗ് എഴുതിയത്. ഞാനീ നഴ്‌സിങ് ഹോമില്‍ എത്തിയിട്ട് ഒരാഴ്‌ചയില്‍ അധികമായെന്നകാര്യം എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു ബ്ലോഗിലെ അവസാനവാചകം.












Click it and Unblock the Notifications