ഇന്ത്യയില്‍ നിന്ന് 2 സമ്പന്ന റാണിമാര്‍
ന്യൂയോര്‍ക്ക്: ലോകത്തുള്ള സമ്പന്നന്‍മാരുടെ ഭാര്യമാരില്‍ സ്വന്തമായി അധികാരവും വ്യക്തിത്വവുമുള്ള 10 പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ടീന അംബാനിയും ഉഷാ മിത്തലും സ്ഥാനം കണ്ടെത്തി. ഫോബ്‌സ് മാഗസിനാണ് സമ്പന്ന റാണിമാരുടെ പട്ടിക തയാറാക്കിയത്.
ലോകത്തെ ആറാമത്തെ സമ്പന്നനായ റിലയന്‍സ് മേധാവി അനില്‍ അംബാനിയുടെ ഭാര്യയാണ് ടീന അംബാനി. ഹിന്ദി സിനിമയിലൂടെ പ്രശസ്‌തയാകുകയും ഏറ്റവും വലിയ നാലാമത്തെ സമ്പന്നനുമായ ലക്ഷ്‌മി മിത്തലിന്റെ ഭാര്യയാണ് ഉഷ മിത്തല്‍.
ലോകത്തേറ്റവും വലിയ ഉരുക്കു വ്യവസായ ഗ്രൂപ്പിന്റെ നിര്‍ണായ തീരുമാനങ്ങളെടുക്കുന്നതില്‍ പങ്കാളിയാണ് ഉഷയെന്ന് ഫോബ്‌സ് മാഗസിന്‍ ചൂണ്ടിക്കാട്ടുന്നു.
മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഭാര്യ വെന്‍ഡി ഡെങ്, ഹോളിവുഡ് സംവിധായകന്‍ സ്‌പീല്‍ബര്‍ഗിന്റെ ജീവിത സഖിയും മുന്‍ ഫോര്‍ഡ് മോഡലുമായിരുന്ന കെയ്‌റ്റ് കാപ്‌ഷോ, ഗൂഗിള്‍ സ്ഥാപകന്‍മാരിലൊരാളായ ലാറി പേജിന്റെ ഭാര്യ ലൂസ് സൗത്ത് വര്‍ത്ത്, ഒറാക്കിളിന്റെ സിഇഒയായ ലാറി എല്ലിസിന്റെ ഭാര്യയായ മെലാനി ക്രാഫ്‌റ്റ് തുടങ്ങിയവരും ഫോബ്‌സിന്റെ സമ്പന്ന റാണിമാരുടെ പട്ടികയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications