കമ്മീഷന്‍ വെട്ടിക്കുറച്ചതിന് സമോസ അയച്ച് പ്രതിഷേധം
മുംബൈ: ജെറ്റ് എയര്‍വേസ് കമ്മീഷന്‍ വെട്ടിക്കുറച്ചതിനെതിരെ ട്രാവല്‍ ഏജന്‍സികള്‍ നടത്തിയ വ്യത്യസ്‌തമായ പ്രതിഷേധപ്രകടനം ശ്രദ്ധേയമായി. പ്രതിഷേധക്കുറിപ്പിനൊപ്പം സമൂസ, ഇഡ്‌ലി, ജിലേബി, വട എന്നിവ അയച്ചായിരുന്നു ട്രാവല്‍ ഏജന്‍സികളുടെ പ്രതിഷേധം.
ട്രാവല്‍ ഏജന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ അംഗങ്ങളായ ട്രാവല്‍ ഏജന്‍സികളാണ് മുംബൈ, ദില്ലി, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ ജെറ്റ് എയര്‍വേസ് ഓഫീസുകളിലേയ്‌ക്ക് ഭക്ഷണപാക്കറ്റുകള്‍ അയച്ചത്.
പരാതിയുമായി ഫെഡറേഷന്‍ അംഗങ്ങളെക്കാണാന്‍ കമ്പനി അധികൃതര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ഏജന്‍സികള്‍ വേറിട്ട രീതിയില്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. ഭക്ഷണ പാക്കറ്റ് തങ്ങള്‍ ആരംഭിക്കാന്‍ പോകുന്ന പുതിയ കച്ചടവടത്തിന്റെ ഭാഗമാണെന്നും ട്രാവല്‍ മേഖല നഷ്ടത്തിലാകുന്ന പക്ഷം മറ്റുമാര്‍ഗ്ഗങ്ങളില്ലെന്നും പ്രതിഷേധക്കുറിപ്പില്‍ ഫെഡറേഷന്‍ അറിയിച്ചു.
ഭാവിയില്‍ പത്ത് സമൂസ വാങ്ങുന്നവര്‍ക്ക് ഒരെണ്ണം സൗജന്യമായി നല്‍കും. ഇതിന് രഹസ്യവിലയോ സര്‍ചാര്‍ജോ ഈടാക്കില്ലെന്നും ഫെഡറേഷന്റെ കുറിപ്പില്‍ കളിയാക്കിക്കൊണ്ട് പറയുന്നുണ്ട്.
ഇന്ധന വിലക്കയറ്റത്തെത്തുടര്‍ന്ന് നഷ്ടം കുറയ്‌ക്കുന്നതിന്റെ ഭാഗമായി വിമാനക്കമ്പനികള്‍ ഏജന്‍സികള്‍ക്കുള്ള അഞ്ചുശതമാനം കമ്മീഷന്‍ റദ്ദാക്കുമെന്ന് അറിയിച്ചിരുന്നു. ഒക്ടോബര്‍ 31 മുതലാണ് ഈ തീരുമാനം നടപ്പാക്കുക.












Click it and Unblock the Notifications