എംപിമാരുടെ വില 25 കോടി:ബര്‍ദന്‍
ദില്ലി: വിശ്വാസവോട്ട് തേടുന്ന ദിവസം അടുത്തെത്തിക്കൊണ്ടിരിയ്‌ക്കെ യുപിഎ സര്‍ക്കാരിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസ് കുതിരക്കച്ചവടം നടത്തുകയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദന്‍ ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിനെതിരെ ഇടതുപാര്‍ട്ടികള്‍ രാജ്യവ്യാപകമായി നടത്തുന്ന പ്രചാരണ പരിപാടിയുടെ ഉദ്‌ഘാടന ചടങ്ങില്‍ സംസാരിയ്‌ക്കുകയായിരുന്നു ബര്‍ദന്‍.
ഇക്കാര്യത്തില്‍ ആര്‍ക്കും യാതൊരു ആദര്‍ശവുമില്ല, ഒന്നും രണ്ടും കോടികളല്ല 25 കോടിയൊക്കെയാണ് എംപിമാര്‍ക്കിപ്പോഴത്തെ വില. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ താന്‍ 25 കോടി കണ്ടിട്ടില്ല. നിങ്ങളും കണ്ടിട്ടുണ്ടാകില്ലെന്നും എനിയ്‌ക്കറിയാം- ബര്‍ദന്‍ പറഞ്ഞു.
എ.ബി ബര്‍ദന്റെ പ്രസ്‌താവനയെ പാര്‍ലമെന്ററി കാര്യമന്ത്രി വയലാര്‍ രവി വിമര്‍ശിച്ചു. മുതിര്‍ന്ന രാഷ്ട്രീയ നേതാവിന് ചേര്‍ന്ന പ്രസ്‌താവനയല്ല ബര്‍ദന്‍ പുറപ്പെടുവിച്ചതെന്നും വയലാര്‍ രവി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന് കുതിരക്കച്ചവടത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാരിന്റെ നില ഭദ്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications