ആണവകരാര്‍ നടപ്പാകുമെന്നാണ് പ്രതീക്ഷയെന്ന് മന്‍മോഹന്‍
ദില്ലി: ആണവകരാര്‍ നടപ്പാക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സര്‍ക്കാര്‍ വിശ്വാസവോട്ട് നേടുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമസ്ഥാപനങ്ങളിലെ മേധാവികളുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണവരംഗത്തെ വിവേചനം അവസാനിപ്പിക്കാന്‍ കരാര്‍ ആവശ്യമാണ്. സൈനിക പദ്ധതികളെ കരാര്‍ ബാധിക്കില്ല. രാജ്യത്തിന്റെ സ്വതന്ത്ര വിദേശനയത്തെ കരാര്‍ ബാധിക്കില്ല. കരാറിന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് ബോധ്യപ്പെടും.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സുരക്ഷാ മാനദണ്ഡകരാര്‍ രാജ്യത്തിന്‍റെ തന്ത്രപ്രധാനമായ പദ്ധതികളെ ബാധിക്കില്ല.- അദ്ദേഹം പറഞ്ഞു.
പണപ്പെരുപ്പമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്‍മോഹന്‍ വ്യക്തമക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()












Click it and Unblock the Notifications