പ്രധാനമന്ത്രിയുടെത് തെറ്റായ കീഴ്‌വഴക്കം: സിപിഎം
ദില്ലി: രാജ്യത്തെ പ്രമുഖ വ്യവസായികളും സഹോദരന്‍മാരുമായ മുകേഷ്-അനില്‍ അംബാനിമാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിയ്‌ക്കാനായി പ്രധാനമന്ത്രി ഇടപെട്ടത് തെറ്റാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി പ്രസ്‌താവനയില്‍ പറഞ്ഞു.
അപകടകരമായ കീഴ് വഴക്കമാണ് ഇതെന്ന് സിപിഎം പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പില്‍ നിക്ഷിപ്‌ത താത്‌പര്യങ്ങളുമായി വ്യവസായികള്‍ ഇറങ്ങിയിരിക്കുകയാണ്.
അധികാരം നിലനിര്‍ത്താനായി പോരടിയ്‌ക്കുന്ന വ്യവസായകളുടെ മധ്യസ്ഥം വഹിയ്‌ക്കുന്ന കേന്ദ്രമായി പ്രധാനമന്ത്രിയുടെ ഓഫീസ് മാറരുതെന്നും സിപിഎം ആവശ്യപ്പെട്ടു.
സമാജ് വാദി പാര്‍ട്ടിയുടെ സഹായത്തോടെ അനില്‍ അംബാനി തനിയ്‌ക്കെതിരെ നടത്തുന്ന കരുനീക്കങ്ങള്‍ക്ക് തടയിടാനായി മുകേഷ് അംബാനി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പെട്രോളിയം മന്ത്രി ദേവ് ര എന്നിവരെ സന്ദര്‍ശിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications