മതമില്ലാത്ത ജീവന്‍: വിദഗ്‌ധ സമിതിയില്‍ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം: ഏഴാം ക്ലാസ് സാമൂഹ്യശാസ്‌ത്ര പാഠപുസ്‌തകത്തിലെ വിവാദ അധ്യായം പിന്‍വലിക്കാന്‍ വിദഗ്‌ധ സമതി ശുപാര്‍ശ ചെയ്‌തേയ്‌ക്കും.
പുസ്‌തക പരിഷ്‌കരണം സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ രൂപീകരിച്ച സമിതിയുടെ പ്രഥമയോഗത്തില്‍ മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ഈ അധ്യായം അനാവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.
മതനിഷേധമായ ആശയങ്ങളുണ്ടെന്ന് മാത്രമല്ല സാമൂഹ്യമായിത്തന്നെ ഈ അധ്യായം അനാവശ്യമാണെന്നാണ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്. ഇത്തരമൊരു പാഠം ആര്‍ക്കും ഗുണം ചെയ്യില്ലെന്നും മാതാപിതാക്കള്‍ കുട്ടികളെ സ്വന്തം മതത്തില്‍ വളര്‍ത്താന്‍ ആഗ്രഹക്കുന്നതിനാല്‍ ഇത്തരമൊരു പാഠം നിര്‍ബന്ധിച്ച് പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി.
ഈ പാഠഭാഗം നീക്കം ചെയ്യുന്നതുവരെ പുസ്‌തകം പഠിപ്പിക്കുന്നത് നിര്‍ത്തിവയ്‌ക്കണമെന്ന് ഒട്ടേറെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. കമ്യൂണിസ്റ്റ് അതിപ്രസരം പാഠപുസ്‌തകത്തില്‍ ഇല്ലെന്ന വിലയിരുത്തല്‍ യോഗത്തിലുണ്ടായെന്ന് സൂചനയുണ്ട്.
ഭൂരിപക്ഷാഭിപ്രായത്തിന്റെ പശ്ചാത്തലത്തില്‍ പാഠഭാഗത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സിമിത ശുപാര്‍ശ ചെയ്‌തേയ്‌ക്കും. ചൊവ്വാഴ്‌ച സമിതി ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും.
പാഠഭാഗം പിന്‍വലിച്ചാല്‍ പകരം എന്ത് ഉള്‍പ്പെടുത്തണമെന്ന കാര്യത്തെക്കുറിച്ച് സമിതി ചൊവ്വാഴ്‌ച ചര്‍ച്ചചെയ്യും. സമിതിയിലെ 18 അംഗങ്ങളില്‍ 16പേരും തിങ്കളാഴ്‌ചത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications