Get Updates
Get notified of breaking news, exclusive insights, and must-see stories!

കിഡ്‌നാപ്പ്‌ ചെയ്യപ്പെട്ട സംഭവം ഉള്‍ക്കരുത്ത്‌ നല്‍കിയെന്ന്‌ വിശ്വസുന്ദരി

Dayana Medozaനാട്രാം സിറ്റി(വിയറ്റ്‌നാം): തട്ടിക്കൊണ്ടുപോകലിന്‌ ഇരയായ ഒരു പെണ്‍കുട്ടി വിശ്വസുന്ദരിപ്പട്ടം നേടിയ കഥയാണ്‌ വെനിസ്വേലന്‍ സുന്ദരിയായ ഡയാന മെന്‍ഡോസയുടേത്‌.

ജന്മനാട്ടില്‍വച്ചാണത്രേ ഡയാന ഒരിക്കല്‍ തട്ടിക്കൊണ്ടുപോകലിന്‌ ഇടയായത്‌. വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കിയതിന്‌ ശേഷമായിരുന്നു വേദിയില്‍ ഡയാനയുടെ ഈ വെളിപ്പെടുത്തല്‍.

ഇത്രയും വലിയ ഒരു നേട്ടം സ്വന്തമാക്കാനുള്ള കരുത്ത്‌ തനിക്ക്‌ നല്‍കിയത്‌ ആ തട്ടിക്കൊണ്ടുപോകല്‍ സംഭവമാണെന്നും ഡയാന തുറന്നുപറഞ്ഞു. ഒന്നരവര്‍ഷം മുമ്പാണ്‌ ഡയാനയെ ഒരു സംഘം പണത്തിന്‌ വേണ്ടി തട്ടിക്കൊണ്ടുപോയതത്രേ.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 79 സുന്ദരികളെ പിന്തള്ളിയാണ്‌ ഡയാന സൗന്ദര്യ റാണിയായത്‌. വിയറ്റ്‌നാമിലെ കടല്‍ത്തീര നഗരമായ നാം ട്രാംഗ്‌ സിറ്റിയിലാണ്‌ സൗന്ദര്യമത്സരം നടന്നത്‌. ലോകമാകമാനം നൂറുകോടിയോളം ജനങ്ങള്‍ സൗന്ദര്യമത്സരം ടെലിവിഷനില്‍‍ കണ്ടു.

വിശ്വസുന്ദരി മത്സരത്തിലെ അമ്പത്തിയേഴാമത്തെ വിജയിയാണ്‌ ഡയാന. കുടുംബാംഗങ്ങള്‍ക്കൊപ്പം സന്തോഷം പങ്കിട്ടശേഷം മാനുഷിക പ്രശ്‌നങ്ങളെപ്പറ്റി സന്ദേശം നല്‍കുന്നതിനായി ലോകമാകമാനം ഡയാന പര്യടനം നടത്തും.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+