ദുബായില്‍ കൊടും ചൂട്
ദുബായ്: കൊടും ചൂടില്‍ ദുബായ് നഗരം ചുട്ടു പൊള്ളുന്നു. റെക്കോഡ് ചൂടായ 51 ഡിഗ്രി സെല്‍ഷ്യസാണ് ദുബായില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
റാസല്‍ ഖൈമയിലും അസഹ്യമായ ചൂടാണുള്ളതെന്ന് കാലാവസ്ഥ നീരിഷകര്‍ പറയുന്നു. ദുബായ്‌ക്കും ഷാര്‍ജയ്‌ക്കും ഇടയിലുള്ള മിന്‍ഹാന്‍ഡിലാണ് അന്തരീക്ഷത്തിലെ ഈര്‍പ്പം ആശങ്കാജനകമായ രീതിയില്‍ കുറഞ്ഞത്. വെറും 12 ശതമാനമാണ് അന്തരീക്ഷത്തിലെ പ്രദേശത്തെ ഈര്‍പ്പം.
41 ഡിഗ്രി ചൂടുള്ള അബുദാബിയിലാണ് മേഖലയില്‍ ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ചൂട് ഇനിയും കൂടാനിടയുണ്ടെന്ന കാലാവസ്ഥ ശാസ്‌ത്രജ്ഞരുടെ മുന്നറിയിപ്പ് ജനങ്ങളില്‍ ആശങ്ക പരത്തിയിട്ടുണ്ട്.
ചൂട് കൂടിയതിനെ തുടര്‍ന്ന് പലയിടങ്ങളിലും ജോലി സമയം രാത്രിയിലേക്ക് മാറ്റിയിരിയ്‌ക്കുകയാണ്.












Click it and Unblock the Notifications