കള്ളനോട്ടുകളുമായി സിപിഎം നേതാവ് പിടിയില്‍
കൊച്ചി: അമ്പലമേട്ടിലെ പൊതുമേഖലാ ബാങ്കില്‍ ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ മാറാനെത്തിയ സിപിഎം പ്രാദേശിക നേതാവിനെ പോലീസ് അറസ്‌റ്റു ചെയ്‌തു.
സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗവും റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനുമായ പെരിങ്ങാല കോയംപറമ്പില്‍ കെ.എം ഷംസുദ്ദീനാണ് കള്ളനോട്ടുകളുമായി പിടിയിലായത്. ഇയാള്‍ കൊണ്ടു വന്ന രണ്ടു ലക്ഷം രൂപയില്‍ ആയിരത്തിന്റെ നൂറ് കള്ളനോട്ടുകളാണ് ഉണ്ടായിരുന്നത്.
ബാങ്കുകള്‍ കേന്ദ്രമാക്കി കള്ളനോട്ടുകള്‍ കൈമാറുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഷംസുദ്ദീനെന്നാണ് പോലീസിന്റെ നിഗമനം. ബസ് ജീവനക്കാരനായിരുന്ന ഷംസുദ്ദീന്റെ അടുത്ത കാലത്തുണ്ടായ ഉയര്‍ച്ച നാട്ടുകാരെ അദ്‌ഭുതപ്പെടുത്തിയിരുന്നു.
ബാങ്കില്‍ അടയ്‌ക്കാന്‍ കൊണ്ടു വന്ന പണത്തില്‍ കള്ളനോട്ടുകള്‍ കണ്ടെങ്കിലും ബാങ്കിലെ ജീവനക്കാരനായിരുന്ന ഇയാളുടെ ബന്ധു ഇടപെട്ട് കള്ളനോട്ടുകളുമായി പുറത്തു പോകാന്‍ ഇയാളെ അനുവദിയ്‌ക്കുകയുമായിരുന്നു.
പിന്നീട് ബാങ്കിലെ മറ്റു ജീവനക്കാര്‍ ഇടപെട്ടതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. തിങ്കളാഴ്‌ച ഉച്ചയ്‌ക്കുണ്ടായ സംഭവത്തില്‍ ബാങ്കധികൃതര്‍ രാത്രിയോടെയാണ് പോലീസില്‍ പരാതി നല്‌കിയത്.
തുടര്‍ന്ന് ചൊവ്വാഴ്‌ച പോലീസ് ഷംസുദ്ദീനെ അറസ്‌റ്റ് ചെയ്‌തതിന് ശേഷം ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്.












Click it and Unblock the Notifications