Get Updates
Get notified of breaking news, exclusive insights, and must-see stories!

കാറപകടം: കരുണാകരന്‍ പരിക്കേല്‌ക്കാതെ രക്ഷപ്പെട്ടു

കോട്ടയ്‌ക്കല്‍: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ. കരുണാകരന്‍ സഞ്ചരിച്ചിരുന്ന ബെന്‍സ്‌ കാര്‍ പിക്കപ്പ്‌ ലോറിയുടെ പിന്നിലിടിച്ചു.

അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും കരുണാകരനും അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നവരും പരിക്കേല്‌ക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്‌ച വൈകിട്ട്‌ പുത്തനത്താണി ദേശീയപാതയില്‍ ചുങ്കത്തായിരുന്നു അപകടമുണ്ടായത്‌.

മകന്‍ മുരളീധരന്റെ ഭാര്യപിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത്‌ ഗുരുവായൂരിലേക്ക്‌ പോകുന്നതിനിടെയാണ്‌ അപകടമുണ്ടായത്‌. ചുങ്കത്ത്‌ വെച്ച്‌ നിയന്ത്രണം വിട്ട കാര്‍ മുമ്പില്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ്‌ ലോറിയുടെ പിന്നിലിടിയ്‌ക്കുകയായിരുന്നു.

കരുണാകരനൊപ്പം അദ്ദേഹത്തിന്റെ പിഎയും അംഗരക്ഷകരും ഉണ്ടായിരുന്നു. അപകടമുണ്ടായതിനെ തുടര്‍ന്ന്‌ ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്ന്‌ കരുണാകരനെ കാറില്‍ നിന്നും പുറത്തിറക്കി. തുടര്‍ന്ന്‌ മറ്റൊരു കാറില്‍ കരുണാകരനെ ഗുരുവായൂരിലേക്ക്‌ യാത്രയാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+