പാഠപുസ്‌തകം പിന്‍വലിക്കാന്‍ ശുപാര്‍ശയില്ല: എം.എ ബേബി
തിരുവനന്തപുരം: വിവാദമായ ഏഴാം ക്ലാസിലെ സാമൂഹ്യ പാഠപുസ്‌തകം പിന്‍വലിയ്‌ക്കാന്‍ വിദഗ്‌ദ്ധ സമിതി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി നിയമസഭയില്‍ വ്യക്തമാക്കി.
പുസ്‌തകത്തിലെ വിവാദ ഭാഗങ്ങള്‍ മാത്രം നീക്കുന്നതിനാണ് നിര്‍ദേശമുള്ളത്. കെ.എന്‍ പണിക്കരുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശകള്‍ പഠിച്ചതിനു ശേഷം വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ പാഠപുസ്‌തകം പൂര്‍ണമായും പിന്‍വലിയ്‌ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ദുരഭിമാനം കൈവെടിഞ്ഞ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications