സിദ്ദിഖിനെ അറസ്റ്റു ചെയ്ത് നീക്കി
തിരുവനന്തപുരം ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്പില്‍ എട്ട് ദിവസമായി നിരാഹാര സമരമനുഷ്ഠിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ടി. സിദ്ദിഖിനെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.
ഉപവാസ സമരം അവസാനിപ്പിയ്ക്കാനുള്ള അഭ്യര്‍ഥന സിദ്ദിഖ് തള്ളിയതിനെ തുര്‍ന്നാണീ നടപടി. നേരത്തെ സിദ്ദിഖിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചെത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്പില്‍ അക്രമാസക്തരായിരുന്നു.
സിദ്ദിഖിന്റെ ജീവിതം കൊണ്ട് പന്താടാന്‍ ആഗ്രഹിയ്ക്കുന്നില്ലെന്നും അതിനാല്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്ത് നീക്കാന്‍ സഹകരിയ്ക്കണമെന്ന് പ്രവര്‍ത്തകരോട് യുഡിഎഫ് നേതാക്കള്‍ ആഹ്വാനം ചെയ്തു. തുടര്‍ന്ന് സമരപ്പന്തലിലേക്കെത്തിയ പോലീസും ഡോക്ടര്‍മാരും ചേര്‍ന്ന് അദ്ദേഹത്തെ അറസ്റ്റു ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു. സമരവുമായി ശക്തമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
സിദ്ദിഖ് നിരാഹാരം അവസാനിപ്പിച്ചാലും പാഠപുസ്തകം പിന്‍വലിയ്ക്കണമെന്നാവശ്യത്തില്‍ നിന്ന് പിന്നോട്ടു പോകില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications