4 പെണ്‍മക്കളെ മാനഭംഗപ്പെടുത്തിയ പിതാവിന് തടവ് ശിക്ഷ
മെക്‌സിക്കോ: നാല് പെണ്‍മക്കളെ ബലാത്സംഗം ചെയ്യുകയും ഇതില്‍ രണ്ടു പേരെ ഗര്‍ഭിണികളാക്കുകയും ചെയ്‌ത കേസില്‍ ഒരു മെക്‌സിക്കന്‍ പിതാവിനെ കോടതി 15 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
2006ല്‍ ഇയാളുടെ ഏറ്റവും ഇളയ മകള്‍ 11ാം വയസ്സില്‍ ഒരു കുഞ്ഞിനെ പ്രസവിച്ചിരുന്നു. അതെ സമയത്തു തന്നെ 15 കാരിയായ മൂത്ത പെണ്‍കുട്ടിയും പിതാവില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ചതായി കോടതി കണ്ടെത്തി.
ഇതു കൂടാതെ 12 ഉം 13 ഉം വയസ്സുള്ള രണ്ടു മക്കളെയും ഇയാള്‍ മാനഭംഗപ്പെടുത്തിയിരുന്നെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.
പെണ്‍മക്കളെ താന്‍ ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ലെന്നാണ് ഇയാളുടെ അവകാശവാദം. എന്നാല്‍ ഇക്കാര്യങ്ങള്‍ അമ്മയോട് പറയരുതെന്ന് ആവശ്യപ്പെട്ടിരുന്നതായി ഇയാള്‍ പറഞ്ഞു.
ട്രക്ക് ഡ്രൈവറായ ഇയാള്‍ 2007ലാണ് പോലീസ് പിടിയിലാകുന്നത്. കുട്ടികളുടെ അമ്മയെ ഇയാള്‍ നേരത്തെ ഉപേക്ഷിച്ചിരുന്നു. ഭര്‍ത്താവിന്റെ ചെയ്‌തികള്‍ ഇവര്‍ അറിഞ്ഞിരുന്നെങ്കിലും പോലീസില്‍ പരാതി നല്‌കിയിരുന്നില്ല.
പിന്നീട് മകളിലൊരാളുടെ നിര്‍ബന്ധപ്രകാരം ഇവര്‍ പോലീസില്‍ പരാതി നല്കുകയായിരുന്നു.












Click it and Unblock the Notifications