പണപ്പെരുപ്പം ഇനി വ്യാഴാഴ്‌ചകളില്‍
ദില്ലി: രാജ്യത്തെ പണപ്പെരുപ്പ നിരക്ക് സംബന്ധിച്ചുള്ള പ്രഖ്യാപനം വ്യാഴാഴ്‌ചകളിലാക്കാന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം തീരുമാനിച്ചു.
നിലവില്‍ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് പ്രഖ്യാപിയ്‌ക്കുന്നത് വെള്ളിയാഴ്‌ചകളില്‍ ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു.
എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പെ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ചോരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ വിവരങ്ങള്‍ ചോരുന്നത് ഓഹരി വിപണിയടക്കമുള്ള സാമ്പത്തിക ഇടപാടുകളെ സ്വാധീനിയ്‌ക്കുമെന്ന് കണ്ടതിനാലാണ് സര്‍ക്കാര്‍ പണപ്പെരുപ്പ പ്രഖ്യാപനം വ്യാഴാഴ്‌ചകളിലേക്ക് മാറ്റിയിരിക്കുന്നത്.
ജൂലായ് 17 വ്യാഴാഴ്‌ച മുതല്‍ വൈകിട്ട് അഞ്ചിനാവും നാണ്യപ്പെരുപ്പ നിരക്ക് പ്രഖ്യാപിയ്‌ക്കുക. ഓഹരി വിപണി ക്ലോസ് ചെയ്‌തതിനു ശേഷം പണപ്പെരുപ്പ നിരക്ക് പുറത്തു വരുന്നതിനാല്‍ ഇത് വിപണിയെ സ്വാധീനിയ്‌ക്കില്ലെന്നാണ് കരുതപ്പെടുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications