എണ്ണ വിലയില്‍ വന്‍ ഇടിവ്‌

ന്യൂയോര്‍ക്ക്‌: എണ്ണ വിലയില്‍ 17 വര്‍ഷത്തിനിടെ ഒരു ദിവസമുണ്ടായ ഏറ്റവും വലിയ ഇടിവ്‌ ബുധനാഴ്‌ച രേഖപ്പെടുത്തി. ന്യൂയോര്‍ക്ക്‌ എണ്ണ വിപണിയിലെ ഓഗസ്‌റ്റിലേക്കുള്ള ക്രൂഡ്‌ ഓയില്‍ വിലയില്‍ ബുധനാഴ്‌ച 6.44 യുഎസ്‌ ഡോളറിന്റെ ഇടിവാണ്‌ രേഖപ്പെടുത്തിയത്‌.

ബാരലിന്‌ 138.74ലേക്ക്‌ താഴ്‌ന്ന എണ്ണ വിപണി ക്ലോസ്‌ ചെയ്യുന്നതിന്‌ മുമ്പ്‌ വില 15 സെന്റ്‌ ഉയര്‍ന്ന്‌ 138.89 യുഎസ്‌ ഡോളറിലെത്തുകയായിരുന്നു.

1991 ജനുവരിയ്‌ക്കു ശേഷം ഒരു ദിവസം എണ്ണ വിലയിലുണ്ടാകുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്‌. ലണ്ടന്‍ വിപണിയില്‍ ഓഗസ്‌റ്റിലേക്കുള്ള ക്രൂഡ്‌ ഓയിലിന്റെ വില 138.76 ഡോളറിലെത്തി. ലണ്ടന്‍ വിപണയില്‍ ഒറ്റ ദിവസം കൊണ്ട്‌ 5.17 ഡോളറിന്റെ കുറവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

അന്താരാഷ്ട്ര വിപണയില്‍ രണ്ടു ദിവസത്തിനുള്ളില്‍ എണ്ണ വില 10 ഡോളറോളമാണ്‌ കുറഞ്ഞിരിയ്‌ക്കുന്നത്‌.

2008 ജനുവരിയില്‍ ക്രൂഡോയില്‍ വില 100 ഡോളര്‍ കടന്നതിനു ശേഷം കഴിഞ്ഞ വെള്ളിയാഴ്‌ച എണ്ണ വില 147 ഡോളര്‍ എന്ന റെക്കോര്‍ഡിലെത്തിയിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+