ബര്‍ദന്‍ അജിത് സിങിനെ കണ്ടു
ദില്ലി: സിപിഐ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദന്‍ ആര്‍എല്‍ഡി നേതാവ് അജിത് സിങുമായി കൂടിക്കാഴ്‌ച നടത്തി. വിശ്വാസവോട്ടില്‍ പിന്തുണയഭ്യര്‍ഥിച്ചാണ് ബര്‍ദന്‍ അജിത് സിങിനെ സന്ദര്‍ശിച്ചത്.
ആണവക്കരാര്‍ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിയ്‌ക്കണമെന്ന കാര്യത്തില്‍ ഇതു വരെ തീരുമാനമെടുത്തിട്ടില്ലെന്ന് അജിത് സിങ് വ്യക്തമാക്കി. അതെ സമയം കോണ്‍ഗ്രസ് നേതാക്കളും പിന്തുണ തേടി അജിത് സിങിനെ സന്ദര്‍ശിച്ചിട്ടുണ്ട്.
നിലപാട് പ്രഖ്യാപിയ്‌ക്കന്‍ വൈകിയ്‌ക്കുന്നതിലൂടെ വിലപേശല്‍ നടത്തുകയാണ് അജിത് സിങിന്റെ ലക്ഷ്യമെന്നും ആരോപണമുണ്ട്. ഇതിനിടെ അജിത് സിങിനെ പ്രലോഭിപ്പിയ്‌ക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും ആരംഭിച്ചിട്ടുണ്ട്.
ലക്‌നൊ വിമാനത്താവളത്തിന് അജിത് സിങിന്റെ പിതാവായ ചരണ്‍ സിങിന്റെ പേര് നല്‌കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ഇതിന്റെ ഭാഗമെന്നാണ് കരുതപ്പെടുന്നത്. ലോക്‌സഭയില്‍ ആര്‍എല്‍ഡിയ്‌ക്ക് മൂന്നംഗങ്ങളാണുള്ളത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications