മഴപെയ്യിക്കാന്‍ തവളക്കല്യാണം
ബാംഗ്ലൂര്‍: വരള്‍ച്ച ഇല്ലാതാക്കാനും സര്‍വ്വൈശ്വര്യങ്ങളും വിളയുന്ന നല്ല കാലത്തിന് വഴിയൊരുക്കാനുമായി തവളക്കല്യാണം. കര്‍ണ്ണാടകത്തിലെ ഉഡുപ്പി ജില്ലയാണ് തവളക്കല്യാണത്തിന് വേദിയായത്.
ഉഡുപ്പിയിലെ ജനപ്രതിനിധികളാണ് വരള്‍ച്ച ഇല്ലാതാക്കാനായി മഴദേവനായ വരുണനെ പ്രീതിപ്പെടുത്താന്‍ തവളക്കല്യാണം നടത്തിയത്. ഉഡുപ്പി മുനിസിപ്പല്‍ കൗണ്‍സിലറും നാഗരികെ വേദികെ പ്രസിഡന്റുമായ നിത്യാനന്ദ വൊല്‍ക്കദിന്റെ നേതൃത്വത്തിലായിരുന്നു വിവാഹം.
ഉഡുപ്പി ബസ് സ്റ്റാന്റിന് സമീപത്തെ ഗാന്ധിപ്രതിമയ്‌ക്ക് സമീപമത്തുവച്ചാണ് തവളക്കല്യാണം നടത്തിയത്. അണിയിച്ചൊരുക്കിയ വധൂവരന്മാരെ അനുഗ്രഹിക്കാനായി അമ്പതോളം പേര്‍ എത്തിച്ചേര്‍ന്നിരുന്നു. വിവാഹച്ചടങ്ങിനിടെ വധൂവരന്മാര്‍ ചാടിപ്പോകാതിരിക്കാന്‍ നടത്തിപ്പുകാര്‍ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു.
ഹൈന്ദവ, ക്രൈസ്‌തവ വിവാഹരീതികള്‍ സമന്വയിക്കുന്നതായിരുന്നു വിവാഹച്ചടങ്ങ്. വധൂവരന്മാരെ ഘോഷയാത്രയോടെ എഴുന്നള്ളിച്ചാണ് വിവാഹ വേദിയില്‍ എത്തിച്ചത്. അകമ്പടിയായി ബാന്‍ഡ് സംഘവും ഉണ്ടായിരുന്നു.
തവളക്കല്യാണം നഗരത്തില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കാണുണ്ടാക്കിയത്. പലരും കൗതുകപൂര്‍വ്വം വിവാഹത്തില്‍ പങ്കെടുത്തെങ്കിലും ചിലര്‍ ജീവികളോടുള്ള ക്രൂരതയില്‍ പ്രതിഷേധിക്കുകയും ചെയ്‌തു.
വരള്‍ച്ചമൂലം പൊറുതിമുട്ടുകയാണ് ഉഡുപ്പിജില്ലക്കാര്‍. ദക്ഷിണ കന്നഡത്തില്‍ സമാന്യം മഴ ലഭിച്ചെങ്കിലും ഉത്തരകന്നഡ കടുത്തവരള്‍ച്ചയിലേയ്‌ക്ക് നീങ്ങുകയാണ്. ദാവങ്കരെ ഉള്‍പ്പടെ മിക്ക ജില്ലകളിലും മഴയില്ലാത്തതിനെത്തുടര്‍ന്ന് ജനങ്ങള്‍ പ്രദേശം വിട്ട് പോകാന്‍ ഒരുക്കം നടത്തുകയാണ്.












Click it and Unblock the Notifications