ലസ്സി ലോകത്തിലെ മികച്ച പാനീയം
പട്യാല: പഞ്ചാബിക്കാരുടെ പരമ്പരാഗത പാനീയമായ ലസ്സിയ്‌ക്ക് ലോകത്തിലെ മികച്ച പാനീയമെന്ന ബഹുമതി.
ഫ്രാന്‍സിലെ നോര്‍മന്‍ഡി ബിസിനസ് സ്‌കൂള്‍ യൂറോപ്പിലെ വിധ രാജ്യങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ നോ യൂറോപ്പ്-2008 എന്ന മത്സരത്തിലാണ് മറ്റു ലോകോത്തര പാനീയങ്ങളായ വൈനിനെയും കോഫിയെയും പിന്നിലാക്കി ലസ്സി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ബിസിനസ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പാചകവൈഭവം അളക്കുകയെന്ന ലക്ഷ്യത്തോടെ ഒരു മാസം നീണ്ട പരിപാടിയില്‍ ചണ്ഡീഗണ്ഡ് സ്വദേശിയായ തമന്‍ രാജ് സിങാ (20)ണ് ഇന്ത്യയെ പ്രതിനിധാനം ചെയ്‌ത് മത്സരിച്ചത്.
സ്വന്തം രാജ്യത്തെ പ്രമുഖ പാനീയം തയ്യാറാക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടപ്പോള്‍ രാജ് ഉണ്ടാക്കിയത് ലസ്സിയായിരുന്നു.
പരമ്പരാഗത രീതിയില്‍ തയാറാക്കുന്നതിന് പകരം ചില പൊടിക്കൈകളും തമന്‍ താനുണ്ടാക്കിയ ലസ്സിയില്‍ പ്രയോഗിച്ചതോടെ ഈ പഞ്ചാബി പാനീയം വിധികര്‍ത്താക്കളുടെ മനം കവരുകയായിരുന്നു. മത്സരത്തില്‍ 90 ശതമാനം മാര്‍ക്കോടെയാണ് തമന്‍ ഒന്നാമതെത്തിയത്.












Click it and Unblock the Notifications